justine
മർദ്ദനമേറ്റ ജസ്റ്റിനും മകനും

ചാലക്കുടി: മദ്യപാനത്തെ ചോദ്യം ചെയ്ത കടയുടമയെയും വീട്ടുകാരെയും ബൈക്കിലെത്തിയ സംഘം മർദ്ദിച്ചു. പോട്ട കൈനാടത്തുപറമ്പിൽ ജസ്റ്റിൻ (41), ഭാര്യ ജിജി (37), ഇവരുടെ മൂന്ന് വയസുള്ള കുട്ടി എന്നിവർക്കാണ് മർദ്ദനമേറ്റത്. ആളൂരിൽ ജസ്റ്റിൻ നടത്തുന്ന സ്റ്റേഷനറി കടയുടെ സമീപത്ത് ഒരു സംഘം മദ്യപിച്ചിരുന്നു. ഇതിനെ ചോദ്യം ചെയ്തതിന്റെ വൈരാഗ്യം തീർക്കലായിരുന്നു സംഭവത്തിനു പിന്നിലെന്നാണ് പറയുന്നത്. കഴിഞ്ഞ രാത്രിയിൽ രണ്ട് ബൈക്കുകളിലായി വീട്ടിലെത്തിയ സംഘം ജസ്റ്റിനെ വിളിച്ചിറക്കി ആക്രമിക്കുകയായിരുന്നു. ജസ്റ്റിനെ തടയാൻ ശ്രമിച്ചപ്പോഴാണ് ഭാര്യയ്ക്കും കുട്ടിയ്ക്കും മർദ്ദനമേറ്റത്. പ്രതികൾ വീടിന്റെ ജനലുകൾ എറിഞ്ഞു തകർത്തു. പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.