വാടാനപ്പിള്ളി: വാടാനപ്പിള്ളിയിൽ കൊവിഡ് ബാധിച്ച് ഒരാൾ കൂടി മരിച്ചു. റഹ്മത്ത് നഗറിൽ അറക്കവീട്ടിൽ (ഐക്കൽ) അബ്ദുല്ല (75) ആണ് മരിച്ചത്. വാടാനപ്പിള്ളി ഐക്കൽ കട്ട് പീസ് സെന്റർ ഉടമയായിരുന്നു. ചൊവ്വാഴ്ച രാവിലെ ശ്വാസതടസം നേരിട്ടതോടെ തൃശൂർ അമല ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. പിന്നിട് മരിച്ചു. ഭാര്യ: ഫാത്തിമ. മക്കൾ: ജലീൽ, ലൈല. മരുമക്കൾ: സഫറുന്നിസ, ഇസ്മായിൽ നാട്ടിക. മരണത്തിൽ പി.ഡി.പി നേതാവ് .അബ്ദുൽ നാസർ മഅദനി അനുശോചിച്ചു. കബറടക്കം ബുധനാഴ്ച നടക്കും.