ashtamichira-scb
വാക്‌സിൻ ചലഞ്ചിന്റെ ഭാഗമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അഷ്ടമിച്ചിറ സർവീസ് സഹകരണ ബാങ്ക് നൽകിയ 7.61 ലക്ഷം രൂപ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ.ഡേവിസ് സ്വീകരിക്കുന്നു

മാള: വാക്‌സിൻ ചലഞ്ചിന്റെ ഭാഗമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അഷ്ടമിച്ചിറ സർവീസ് സഹകരണ ബാങ്ക് 7.61 ലക്ഷം രൂപ കൈമാറി. ബാങ്ക് വിഹിതം ഏഴ് ലക്ഷവും, കമ്മിറ്റി അഗങ്ങളുടെ വിഹിതം 16,000 രൂപയും, ജീവനക്കാരുടെ വിഹിതം 45,000 രൂപയും ചേർത്താണ് 7.61 ലക്ഷം രൂപ സമാഹരിച്ചത്. ബാങ്ക് പ്രസിഡൻറ് കെ.വി ഡേവിസ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ ഡേവിസിന് ചെക്ക് കൈമാറി. ഭരണ സമിതി അംഗം വി.എം വത്സൻ അദ്ധ്യക്ഷനായി. ജോർജ് നെല്ലിശ്ശേരി, സെക്രട്ടറി എൻ.എസ് സനുഷ, ജോണി കോക്കാട്ടി, ടി.പി ഷൈജു, കെ.പി പ്രവീൺ എന്നിവർ സന്നിഹിതരായി.