മേത്തല സർവീസ് സഹകരണ ബാങ്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകുന്ന തുക ബാങ്ക് പ്രസിഡന്റ് എം.ജി പുഷ്പാകരൻ കൊടുങ്ങല്ലൂർ അസി. രജിസ്ട്രാർ ജനറൽ സി.കെ ഗീതക്ക് കൈമാറുന്നു
കൊടുങ്ങല്ലർ: മേത്തല സർവീസ് സഹകരണ ബാങ്ക് വാക്‌സിൻ ചലഞ്ചിന്റെ ഭാഗമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വസ നിധിയിലേക്ക് ഏഴ് ലക്ഷം രൂപ നൽകി. ബാങ്ക് പ്രസിഡന്റ് എം.ജി പുഷ്പ്പാകരൻ കൊടുങ്ങല്ലൂർ അസി:രജിസ്ട്രാർ ജനറൽ സി.കെ ഗീതക്ക് തുക കൈമാറി. ചടങ്ങിൽ ബാങ്ക് മുൻ പ്രസിഡന്റ് അഡ്വ. സി.പി രമേശൻ, ബാങ്ക് സെക്രെട്ടറി കെ.പി സുമ, ബോർഡ് മെമ്പർമാരായ ഇ.എം ജലീൽ, ലത ഉണ്ണിക്കൃഷ്ണൻ തുടങ്ങിയവർ സംബന്ധിച്ചു.