1

വടക്കാഞ്ചേരി: കൊവിഡ് വ്യാപനത്തിന്റെ അടിസ്ഥാനത്തിൽ കർശന നിയന്ത്രണങ്ങൾ നടപ്പിലാക്കുന്നതിന്റെ ഭാഗമായി തൃശൂർ - ഷൊർണൂർ സംസ്ഥാന പാതയിൽ പൊലീസ് വാഹന പരിശോധന കർശനമാക്കി. മുഴുവൻ വാഹനങ്ങളും പരിശോധിച്ച ശേഷമാണ് കടത്തിവിടുന്നത്. അനാവശ്യമായി സഞ്ചരിക്കുന്നവരിൽ നിന്നും പിഴ ഈടാക്കി.

വരും ദിവസങ്ങളിൽ പരിശോധന കർശനമാക്കുമെന്ന് പൊലീസ് അറിയിച്ചു. റോഡിൽ പകുതി ഭാഗത്ത് ബാരിക്കേഡ് സ്ഥാപിച്ച് ഒരു ഭാഗത്തുകൂടി വാഹനങ്ങൾ കടത്തിവിട്ടാണ് പരിശോധന. റാപ്പിഡ് ആക്‌ഷൻ ഫോഴ്‌സും വനിതാ പൊലീസും ലോക്കൽ പൊലീസും ചേർന്നാണ് പരിശോധന നടത്തുന്നത്.