1

വടക്കാഞ്ചേരി: കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി രോഗികൾക്ക് മാനസിക പിന്തുണ നൽകുന്നതിന് നഗരസഭയിൽ കൂടെ കോൾ സെന്റർ പ്രവർത്തനം ആരംഭിച്ചു. കൊവിഡ് രോഗികളെ നഗരസഭ നേരിട്ട് വിളിച്ച് അവരുടെ രോഗവിവരവും ക്ഷേമവും അന്വേഷിക്കും. ആവശ്യങ്ങൾ അറിഞ്ഞ് ആർ.ആർ.ടി കോ- ഓർഡിനേറ്റർമാരുടെ ചുമതലയുള്ളവർക്ക് കൈമാറും. കോ- ഓർഡിനേറ്റർമാർ അതത് സമയത്ത് വിവരം പരിശോധിച്ച് ആവശ്യമായ സംവിധാനങ്ങൾ നഗരസഭയിൽ ഒരുക്കും. ക്വാറന്റൈൻ സമയത്ത് മാനസിക സംഘർഷം അനുഭവിക്കുന്നുണ്ടെങ്കിൽ അവർക്ക് കൗൺസലിംഗ് സംവിധാനം ഒരുക്കും. നഗരസഭയിലെ ഒലീവ് ഇന്റർനാഷണൽ സ്‌കൂളിൽ ഡൊമിസിലറി കെയർ സെന്ററും ആരംഭിച്ചു. പരിപാടികളുടെ ഉദ്ഘാടനം നഗരസഭാ ചെയർമാൻ പി.എൻ. സുരേന്ദ്രൻ നിർവ്വഹിച്ചു.