പഴയന്നൂർ: പൊതുജനങ്ങൾക്ക് കൊവിഡ് സംബന്ധമായ വിവരം ലഭ്യമാക്കുന്നതിനും കൗൺസലിംഗ് നടത്തുന്നതിനും പഴയന്നൂർ ബ്ലോക്ക് പഞ്ചായത്തിൽ കൊവിഡ് ടെലി കൗൺസലിംഗ് & ഹെൽപ്പ് ലൈൻ കേന്ദ്രം ബ്ലോക്ക് പ്രസിഡന്റ് കെ.എം. അഷറഫ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് പി. പ്രശാന്തി അദ്ധ്യക്ഷത വഹിച്ചു.

കെ.പി. ശ്രീജയൻ, അരുൺ കാളിയത്ത്, എം.വി. സുചിത്ര, സെക്രട്ടറി എ. ഗണേഷ്, രഞ്ജിനി എന്നിവർ പങ്കെടുത്തു. രാവിലെ 10 മുതൽ വൈകിട്ട് 5 വരെ ടെലി കൗൺസലിംഗ് ആൻഡ് ഹെൽപ്പ് ഡെസ്‌ക് സേവനത്തിനായി 04884- 224011, 8592931876 എന്നീ നമ്പറിൽ ബന്ധപ്പെടാം.