തൃപ്രയാർ: കൊവിഡ് പ്രതിരോധത്തിന് വിപുലമായ സജ്ജീകരണവുമായി തളിക്കുളം ബ്ലോക്ക് പഞ്ചായത്ത്. 10 ലക്ഷം രൂപ പ്രവർത്തനങ്ങൾക്കായി വകയിരുത്തി. നാട്ടിക സി.എഫ്.എൽ.ടി.സിയിൽ പ്രതിരോധ ഉപകരണങ്ങളായ ഓക്‌സിമീറ്റർ, ശ്വസനോപകരണങ്ങൾ, തുടങ്ങിയവ സജ്ജീകരിക്കും. കൂടാതെ രോഗികൾക്കായി ജീവൻ രക്ഷാ ഉപകരണങ്ങൾ ഒരുക്കും. ബ്ലോക്ക് പഞ്ചായത്ത് പ്രതിനിധികൾ ഓണറേറിയത്തിൽ നിന്നും സ്വരൂപിച്ച തുക വാക്‌സിൻ ചലഞ്ചിലേക്കും നൽകി. സി.എഫ്.എൽ.ടി.സിയിലെ രോഗികൾക്കായി പഴവർഗ്ഗങ്ങളും നൽകി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.സി പ്രസാദ്, വൈസ് പ്രസിഡന്റ് മിനി മുരളീധരൻ, മല്ലിക ദേവൻ, ബിജോഷ് ആനന്ദൻ ഭഗീഷ് പൂരാടൻ, വസന്ത ദേവലാൽ, സെക്രട്ടറി അമ്മുക്കുട്ടി എന്നിവർ സംബന്ധിച്ചു.