domisiliyari-care-center

ചാവക്കാട്: വീടുകളിൽ താമസ സൗകര്യം ഇല്ലാത്ത രോഗികൾക്ക് താമസിക്കാൻ സർക്കാർ നിർദ്ദേശം അനുസരിച്ച് എടക്കഴിയൂർ ജി.എൽ.പി സ്‌കൂളിൽ ഡൊമിസിലറി കെയർ സെന്റർ ഒരുക്കി. പഞ്ചായത്ത് പ്രസിഡന്റ് ടി.വി. സുരേന്ദ്രൻ, വൈസ് പ്രസിഡന്റ് സലീന നാസർ, അസിസ്റ്റന്റ് സെക്രട്ടറി സുരേഷ് ബാബു ചിറ്റഴി എന്നിവർ അടങ്ങുന്ന സംഘം സ്ഥലം സന്ദർശിച്ച് ക്രമീകരണങ്ങൾ വിലയിരുത്തി.