പാവറട്ടി: ചിറ്റാട്ടുകര സർവീസ് സഹകരണ ബാങ്കിന്റെ ചിറ്റാട്ടുകരയിൽ പ്രവർത്തിക്കുന്ന ഹെഡ് ഓഫീസ് കൊവിഡ് സുരക്ഷാ മാനദണ്ഡപ്രകാരം ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ അടച്ചിടും. പുവ്വത്തൂരിലും ചിറ്റാട്ടുകരയിലും നീതി മെഡിക്കൽ സ്റ്റോറുകൾ ഒമ്പത് മുതൽ ഏഴ് വരെയും പൂവ്വത്തൂരിലെ ബാങ്ക് ബ്രാഞ്ച് ഓഫീസ് രാവിലെ പത്ത് മുതൽ ഒന്ന് വരെയും പ്രവർത്തിക്കും. മൊബൈൽ ഫ്രീസർ സൗകര്യം തടസ്സപ്പെടില്ലെന്ന് ബാങ്ക് പ്രസിഡന്റ് ആർ.എ. അബ്ദുൽ ഹക്കീം അറിയിച്ചു.