cluster

തൃശൂർ : കൊവിഡ് ജില്ലയിൽ പിടിവിട്ട് പടരുന്നത് പിടിച്ചു നിറുത്താനുള്ള നടപടികളുടെ ഭാഗമായി വാർഡ് തലത്തിൽ ക്ലസ്റ്ററുകൾ രൂപീകരിക്കുന്നു. കഴിഞ്ഞ ഏതാനും ദിവസമായി ജില്ലയിൽ കൊവിഡ് വ്യാപനം ആശങ്ക ജനിപ്പിക്കും വിധമാണ് വർദ്ധിക്കുന്നത്. ഓരോ വാർഡിലും 30 മുതൽ 50 വരെ വീടുകൾ ഉൾക്കൊള്ളുന്ന തരത്തിലാണ് ക്ലസ്റ്റർ രൂപീകരിക്കുക.

ഓരോ ക്ലസ്റ്ററുകളിലും ഒരു ജാഗ്രതാ പ്രതിനിധിയെയും നിയോഗിക്കും. നിലവിൽ വാർഡ് തലത്തിൽ പ്രവർത്തിക്കുന്ന ആർ.ആർ.ടികൾക്ക് പുറമേയാണ് ജാഗ്രതാ പ്രതിനിധികളെ നിയോഗിക്കുന്നത്.

ഇത്തരത്തിൽ ഓരോ വാർഡിലും പത്തു മുതൽ 12 വരെയുള്ള ജാഗ്രതാ പ്രതിനിധികളെ തിരഞ്ഞെടുക്കാൻ പഞ്ചായത്ത് അംഗങ്ങൾക്ക് നിർദ്ദേശം നൽകിക്കഴിഞ്ഞു. നിലവിൽ ഓരോ വാർഡിലും പത്തോളം റാപ്പിഡ് റെസ്‌പോൺസ് ടീം പ്രവർത്തിക്കുന്നുണ്ട്. നേരത്തെ അഞ്ച് പേരടങ്ങുന്നതായിരുന്നു. കൊവിഡ് ചികിത്സയിൽ ഇരിക്കുന്നവർക്കും നിരീക്ഷണത്തിൽ ഇരിക്കുന്നവർക്കും കണ്ടയ്ൻമെന്റ് സോണുകളിൽ ഉള്ളവർക്കും ആവശ്യ വസ്തുക്കൾ എത്തിച്ചു കൊടുക്കുന്നത് വാർഡ് മെമ്പർമാരും ആർ.ആർ.ടിമാരുമാണ്.

ജാഗ്രതാ പ്രതിനിധിയുടെ ചുമതല

ക്ലസ്റ്ററാക്കുന്ന വീടുകളുടെ ചുമതല ജാഗ്രതാ പ്രതിനിധിക്ക് നൽകും. ഈ വീടുകളിലെ ദൈന്യദിന വിവരങ്ങളും റിപ്പോർട്ടുകളും വാർഡ് മെമ്പറെ അറിയിക്കണം. പൊസിറ്റീവായി വീടുകളിൽ തന്നെ കഴിയുന്നവർ പുറത്തിറങ്ങുക, നിരീക്ഷണത്തിൽ ഇരിക്കുന്നവർ പുറത്തിറങ്ങുക എന്നിവ ഇവരാകും നിരീക്ഷിക്കുക. അത്യാവശ്യ ഘട്ടങ്ങളിൽ ആർ. ആർ. ടി കളുടെ സേവനം ലഭ്യമാക്കാൻ വേണ്ട കാര്യങ്ങളും ഇവർ തന്നെ ചെയ്യണം.

വാട്‌സ് ആപ്പ് ഗ്രൂപ്പ്

തിരഞ്ഞെടുക്കുന്ന വാർഡിലുള്ള ജാഗ്രതാ പ്രതിനിധികളുടെ 10 പേര് കൂടാത്ത ഒരു വാട്‌സ് ആപ്പ് ഗ്രൂപ്പ് അടിയന്തരമായി രൂപീകരിക്കണം. ഗ്രൂപ്പ് അഡ്മിൻ മെമ്പർ ആകണം. വാർഡ് തല ആർ.ആർ.ടികളും പൊലീസും വരും ദിവസങ്ങളിൽ സംയുക്തമായി പ്രവർത്തിക്കേണ്ടതായി വരും.

പ​ല​ച​ര​ക്ക്,​ ​പ​ച്ച​ക്ക​റി​ ​ക​ട​ക​ൾ​ക്ക് ​ഇ​ന്ന്
വൈ​കി​ട്ട് 7​ ​വ​രെ​ ​പ്ര​വ​ർ​ത്തി​ക്കാം

തൃ​ശൂ​ർ​ ​:​ ​കൊ​വി​ഡ് ​വ്യാ​പ​ന​ത്തി​ന്റെ​ ​പ​ശ്ചാ​ത്ത​ല​ത്തി​ൽ​ ​മേ​യ് 8​ ​മു​ത​ൽ​ ​സം​സ്ഥാ​ന​ത്ത് ​ലോ​ക്ക്ഡൗ​ൺ​ ​പ്ര​ഖ്യാ​പി​ച്ച​ ​സാ​ഹ​ച​ര്യ​ത്തി​ൽ​ ​ക​ണ്ടെ​യ്ൻ​മെ​ന്റ് ​സോ​ണു​ക​ളി​ലെ​ ​പ​ല​ച​ര​ക്ക്,​ ​പ​ച്ച​ക്ക​റി​ ​ക​ട​ക​ൾ​ക്ക് ​ഇ​ന്ന് ​മാ​ത്രം​ ​രാ​വി​ലെ​ 9​ ​മ​ണി​ ​മു​ത​ൽ​ ​വൈ​കി​ട്ട് 7​ ​വ​രെ​ ​പ്ര​വ​ർ​ത്തി​ക്കാ​മെ​ന്ന് ​ക​ള​ക്ട​ർ​ ​എ​സ്.​ ​ഷാ​ന​വാ​സ് ​അ​റി​യി​ച്ചു.​ ​ദൈ​നം​ദി​ന​ ​ആ​വ​ശ്യ​ങ്ങ​ൾ​ ​നി​റ​വേ​റ്റു​ന്ന​തി​നാ​യാ​ണ് ​ഇ​ന്ന് ​ഇ​ള​വ​നു​വ​ദി​ക്കു​ക.​ ​നി​ർ​ദ്ദേ​ശം​ ​ലം​ഘി​ക്കു​ന്ന​വ​ർ​ക്കെ​തി​രെ​ ​നി​യ​മ​ ​ന​ട​പ​ടി​ ​സ്വീ​ക​രി​ക്കും.

ലോ​ക് ​ഡൗ​ൺ​ ​നി​യ​ന്ത്ര​ണം​ ​ജി​ല്ല​യി​ൽ​ ​ക​ർ​ശ​ന​മാ​യി​ ​ന​ട​പ്പി​ലാ​ക്ക​ണം.​ ​ഉ​ദ്യോ​ഗ​സ്ഥ​ർ​ ​കൃ​ത്യ​ത​യോ​ടെ​ ​കാ​ര്യ​ങ്ങ​ൾ​ ​പ​രി​ശോ​ധി​ക്ക​ണം.​ ​ആ​ദി​വാ​സി​ ​മേ​ഖ​ല​ക​ളി​ൽ​ ​നേ​രി​ട്ട് ​വാ​ക്‌​സി​ൻ​ ​എ​ത്തി​ക്കാ​നു​ള്ള​ ​സ​ജ്ജീ​ക​ര​ണം​ ​ഒ​രു​ക്കും.​ ​വ​ന്യ​മൃ​ഗ​ങ്ങ​ളു​ടെ​ ​സാ​ന്നി​ദ്ധ്യ​മു​ള്ള​ ​മേ​ഖ​ല​ക​ളി​ൽ​ ​വാ​ക്‌​സി​നേ​ഷ​നാ​യി​ ​പോ​കു​ന്ന​ ​ആ​രോ​ഗ്യ​ ​വി​ഭാ​ഗം​ ​ജീ​വ​ന​ക്കാ​ർ​ക്ക് ​ആ​വ​ശ്യ​മു​ള്ള​ ​സ​ഹാ​യം​ ​വ​നം​ ​വ​കു​പ്പി​ന്റെ​ ​സ​ഹ​ക​ര​ണ​ത്തോ​ടെ​ ​ഒ​രു​ക്കും.​ ​ഓ​ക്‌​സി​ജ​ൻ​ ​സി​ല​ണ്ട​റു​ക​ളോ​ടു​കൂ​ടി​യ​ ​ബെ​ഡു​ക​ൾ​ ​സ​ജ്ജീ​ക​രി​ക്കു​ക​യാ​ണ്.​ ​ഒ​രു​മ​യോ​ടെ​യു​ള്ള​ ​പ്ര​വ​ർ​ത്ത​ന​മാ​ണ് ​അ​നി​വാ​ര്യം.

ക​ള​ക്ട​ർ​ ​എ​സ്.​ ​ഷാ​ന​വാ​സ്.

(​അ​വ​ലോ​ക​ന​ ​യോ​ഗ​ത്തി​ൽ​ ​പ​റ​ഞ്ഞ​ത്)