നന്തിക്കര: പറപ്പൂക്കര പഞ്ചായത്ത് മുഴുവൻ കണ്ടെയ്ൻമെന്റ് സോൺ ആയി ജില്ലാ കളക്ടർ പ്രഖ്യാപിച്ചു. തിങ്കളാഴ്ച 28 പേരും ചൊവ്വാഴ്ച 29 പേരും ബുധനാഴ്ച 35 പേരും പഞ്ചായത്തിൽ കൊവിഡ് പോസിറ്റീവ് ആയ പശ്ചാത്തലത്തിൽ പഞ്ചായത്ത് അടക്കാൻ ഭരണ സമിതി കളക്ടറോട് ശുപാർശ ചെയ്തിരുന്നു. പഞ്ചായത്ത് കണ്ടെയ്ൻമെന്റ് സോൺ ആയി പ്രഖ്യാപിച്ചതോടെ ആർ.ആർ.ടി അംഗങ്ങൾക്ക് സാനിറ്റൈസർ, കൈയ്യുറകൾ എന്നിവ വിതരണം ചെയ്തു. പ്രസിഡന്റ് ഇ.കെ. അനൂപ് വിതരണോദ്ഘാടനം നിർവഹിച്ചു.