mmmm

അന്തിക്കാട്: പുതിയ സൈക്കിൾ വാങ്ങാനായി സമാഹരിച്ച പുതിയ 20 ന്റെ നോട്ടുകളും നാണയത്തുട്ടുകളും ചേർത്ത് സ്വരുകൂട്ടിയ 4,486 രൂപ സഹോദരങ്ങൾ മുഖ്യമന്ത്രിയുടെ വാക്‌സിൻ ചലഞ്ചിലേക്ക് നൽകി. ചിറമ്മൽ പടിഞ്ഞാറെത്തല വിജോ - ഷിനി ദമ്പതികളുടെ മക്കളായ ആൻവി (11), ആൻജോ (9) എന്നിവരാണ് തങ്ങളുടെ കുഞ്ഞു സമ്പാദ്യം നൽകിയത്.

കേരളകൗമുദി പത്രത്തിന്റെ ഏജന്റ് കൂടിയായ വിജോ വീടിന് സമീപത്തെ 15 വീടുകളിലെ പത്രവിതരണം മക്കളെയാണ് എൽപ്പിച്ചത്. ഓരോ ആഴ്ച്ച ഇടവിട്ടാണ് ഓരോരുത്തർക്കും ചുമതല നൽകുക. ഈ വിതരണത്തിന് ഇരുവർക്കും വിജോ ചെറിയ പൈസ നൽകാറുണ്ട്. ഇരുവരും ഈ നാണയത്തുട്ടുകൾ കുഞ്ഞു സമ്പാദ്യമായി സൂക്ഷിച്ചിരുന്നു. എല്ലാ ദിവസവും മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനം ഇവർ ശ്രദ്ധിക്കാറുണ്ട്.

മുഖ്യമന്ത്രിയുടെ വാക്‌സിൻ ചലഞ്ചിലേക്ക് നൽകുന്ന സംഭാവന ഇരുവരെയും മാറ്റി ചിന്തിപ്പിക്കുകയായിരുന്നു. അങ്ങനെയാണ് തങ്ങളുടെ കുഞ്ഞു സമ്പാദ്യം വാക്‌സിൻ ചലഞ്ചിലേക്ക് നൽകാൻ ഇവർ തീരുമാനിക്കുന്നത്. വിവരം അറിയിച്ചതിനെ തുടർന്നെത്തിയ അന്തിക്കാട് ബ്ലോക്ക് പഞ്ചായത്ത് ആസൂത്രണ സമിതി ഉപാദ്ധ്യക്ഷൻ എ. വി ശ്രീവത്സൻ സഹോദരങ്ങളിൽ നിന്ന് തുകയേറ്റ് വാങ്ങി. കഴിഞ്ഞ ലോക് ഡൗൺ മുതൽ ശേഖരിച്ചു തുടങ്ങിയ സമ്പാദ്യമാണ് ഈ തുകയെന്ന് ഇരുവരും പറഞ്ഞു.

ത​ദ്ദേ​ശ​ ​സ്ഥാ​പ​ന​ങ്ങ​ളിൽ​ ​നോ​ഡ​ൽ
ഓ​ഫീ​സ​ർ​മാ​രെ​ ​നി​യോ​ഗി​ച്ചു

തൃ​ശൂ​ർ​ ​:​ ​കൊ​വി​ഡ് ​രോ​ഗ​ ​വ്യാ​പ​നം​ ​രൂ​ക്ഷ​മാ​യി​ ​തു​ട​രു​ന്ന​ ​സാ​ഹ​ച​ര്യ​ത്തി​ൽ​ ​ജി​ല്ല​യി​ലെ​ ​പ്ര​തി​രോ​ധ​ ​പ്ര​വ​ർ​ത്ത​നം​ ​ഊ​ർ​ജ്ജി​ത​മാ​ക്കു​ന്ന​തി​ന് ​ത​ദ്ദേ​ശ​ ​സ്ഥാ​പ​ന​ ​ത​ല​ത്തി​ൽ​ ​നോ​ഡ​ൽ​ ​ഓ​ഫീ​സ​ർ​മാ​രെ​ ​നി​യോ​ഗി​ച്ചു.​ ​ത​ദ്ദേ​ശ​ ​സ്ഥാ​പ​ന​ങ്ങ​ളി​ൽ​ ​ന​ട​പ്പി​ലാ​ക്കേ​ണ്ട​ ​പ്ര​തി​രോ​ധ​ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ​നേ​തൃ​ത്വം​ ​ന​ൽ​കി​ ​രോ​ഗ​വ്യാ​പ​നം​ ​കു​റ​യ്ക്കു​ന്ന​തി​നു​ള്ള​ ​ന​ട​പ​ടി​ക​ൾ​ ​ഏ​കോ​പി​പ്പി​ക്കു​ന്ന​തി​നാ​ണ് ​ഓ​രോ​ ​ത​ദ്ദേ​ശ​ ​സ്ഥാ​പ​ന​ങ്ങ​ളി​ലും​ ​നോ​ഡ​ൽ​ ​ഓ​ഫീ​സ​ർ​മാ​രെ​ ​നി​യോ​ഗി​ച്ച​ത്.​ ​ഇ​തി​ലൂ​ടെ​ ​ത​ദ്ദേ​ശ​ ​സ്ഥാ​പ​ന​ങ്ങ​ളു​ടെ​ ​പ്ര​വ​ർ​ത്ത​നം​ ​കൂ​ടു​ത​ൽ​ ​മെ​ച്ച​പ്പെ​ടു​ത്തി​ ​കൃ​ത്യ​മാ​യ​ ​പ്ര​തി​രോ​ധം​ ​തീ​ർ​ത്ത് ​രോ​ഗ​ ​വ്യാ​പ​നം​ ​ത​ട​യു​ക​യെ​ന്ന​താ​ണ് ​ജി​ല്ലാ​ ​ഭ​ര​ണ​കൂ​ട​ത്തി​ന്റെ​ ​ല​ക്ഷ്യം.​ ​നോ​ഡ​ൽ​ ​ഓ​ഫീ​സ​ർ​മാ​ർ​ ​ഏ​റ്റെ​ടു​ത്തി​ട്ടു​ള്ള​ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളും​ ​ക​ണ്ടെ​ത്തി​യ​ ​പ്ര​ശ്‌​ന​ങ്ങ​ളും​ ​പ​ഞ്ചാ​യ​ത്ത് ​പ്ര​സി​ഡ​ന്റി​നെ​യും​ ​സെ​ക്ര​ട്ട​റി​യെ​യും​ ​അ​റി​യി​ക്കും.​ ​ത​ദ്ദേ​ശ​ ​സ്ഥാ​പ​ന​ങ്ങ​ളി​ലെ​ ​ബെ​ഡു​ക​ളു​ടെ​ ​ല​ഭ്യ​ത,​ ​കൊ​വി​ഡ് ​കേ​സു​ക​ളി​ൽ​ ​പെ​ട്ടെ​ന്നു​ണ്ടാ​കു​ന്ന​ ​വ​ർ​ദ്ധ​ന,​ ​ഹോം​ ​ഐ​സൊ​ലേ​ഷ​ൻ​ ​മാ​ർ​ഗ​നി​ർ​ദ്ദേ​ശ​ങ്ങ​ൾ,​ ​സ്റ്റാ​ഫു​ക​ളു​ടെ​ ​ദൗ​ർ​ല​ഭ്യം​ ​തു​ട​ങ്ങി​യ​ ​വി​വ​ര​ങ്ങ​ൾ​ ​നോ​ഡ​ൽ​ ​ഓ​ഫീ​സ​ർ​ ​പ​രി​ശോ​ധി​ക്കും.

ത​ദ്ദേ​ശ​ ​സ്ഥാ​പ​ന​ങ്ങ​ളി​ലെ​ ​ഹെ​ൽ​പ്പ് ​ഡെ​സ്‌​കു​ക​ളു​ടെ​ ​ഏ​കോ​പ​നം
എ​മ​ർ​ജ​ൻ​സി​ ​ക​ൺ​ട്രോ​ൾ​ ​റൂ​മു​ക​ളു​ടെ​ ​ഏ​കോ​പ​നം
വാ​ർ​ഡ്ത​ല​ ​സ​മി​തി​ക​ളു​ടെ​യും​ ​ആ​ർ.​ആ​ർ.​ടി​ക​ളു​ടെ​യും​ ​ആ​രോ​ഗ്യ​ ​ജാ​ഗ്ര​താ​ ​സ​മി​തി​ക​ളു​ടെ​യും​ ​ഏ​കോ​പ​നം
ക​മ്മ്യൂ​ണി​റ്റി​ ​സ​ർ​വേ​ല​ൻ​സ്
ക​മ്മ്യൂ​ണി​റ്റി​ ​കൗ​ൺ​സി​ലിം​ഗ്
ഭ​ക്ഷ്യ​കി​റ്റ് ​വി​ത​ര​ണം
സ​ന്ന​ദ്ധ​പ്ര​വ​ർ​ത്ത​ക​രെ​ ​ഏ​കോ​പി​പ്പി​ക്കൽ
ഡൊ​മി​സി​ലി​യ​റി​ ​കെ​യ​ർ​ ​സെ​ന്റ​റു​ക​ളു​ടെ​ ​പ്ര​വ​ർ​ത്ത​നം