കല്ലൂർ: വാക്‌സിൻ ചലഞ്ചിലേക്ക് കല്ലൂർ സർവീസ് സഹകരണ ബാങ്ക് 7,77,900 രൂപ നൽകി. നിയുക്ത എം.എൽ.എ കെ.കെ. രാമചന്ദ്രൻ സംഖ്യ ഏറ്റുവാങ്ങി. ബാങ്ക് പ്രസിഡന്റ് കെ.എസ്. റോസ്സൽ രാജ് അദ്ധ്യക്ഷനായി. എൻ.എൻ. ദിവാകരൻ, ജോസ് തെക്കേത്തല, വി.എം. സിനീഷ്, കെ.കെ. സലീഷ്, സെക്രട്ടറി എ. പുഷ്പലത എന്നിവർ പങ്കെടുത്തു.