oxygen
ഓക്‌സിജൻ പ്ലാന്റ് സന്ദർശിക്കുന്ന ജില്ലാ കളക്ടർ എസ്. ഷാനവാസും സംഘവും

തൃശൂർ: ജില്ലയിലെ മൂന്ന് ഓക്‌സിജൻ പ്ലാന്റുകൾ കളക്ടർ എസ്. ഷാനവാസ് സന്ദർശിച്ചു. വിനായക ഗ്യാസ് പ്ലാന്റ്, തൃശൂർ ഗ്യാസ് പ്ലാന്റ്, ശ്രീവിഘ്‌നേശ്വര ഗ്യാസ് പ്ലാന്റ് എന്നിവിടങ്ങളിലാണ് കളക്ടർ സന്ദർശനം നടത്തിയത്. മൂന്നു ഗ്യാസ് പ്ലാന്റുകളുടെ പ്രവർത്തനവും കളക്ടർ വിലയിരുത്തി. പ്ലാന്റുകൾ പൂർണമായും പ്രവർത്തന സജ്ജമാകണമെന്നും കൂടുതൽ ഓക്‌സിജൻ ഉത്പാദിപ്പിക്കാൻ കഴിയുമെങ്കിൽ അതിനുള്ള സജ്ജീകരണങ്ങൾ നടത്തണമെന്നും കളക്ടർ നിർദ്ദേശം നൽകി. ഓക്‌സിജൻ വാർ റൂം നോഡൽ ഓഫീസറായ ജില്ലാ വ്യവസായ കേന്ദ്രം പ്രതിനിധികളെ പ്ലാന്റുകളുടെയും ഓക്‌സിജൻ വിതരണത്തിന്റെയും നിരീക്ഷണത്തിനായി ചുമതലപ്പെടുത്തി. കൊവിഡ് കൺട്രോൾ റൂം ഓഫീസർമാരായ കെ. ബിലാൽ ബാബു, എം.എ. തോമസ്, ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ സജി.എൻ എന്നിവർ കളക്ടറോടൊപ്പം ഉണ്ടായിരുന്നു.