മാള: ആളൂർ സഹകരണ ബാങ്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ബാങ്കിന്റെ വിഹിതം 7,00,000, പ്രസിഡന്റ് ഓണറേറിയo 6,500, ഡയറക്ടർമാർ 4,950, ജീവനക്കാർ 31,275 എന്നിങ്ങനെ 7,42,725 രൂപ സംഭാവന നൽകി. ബാങ്ക് പ്രസിഡന്റ് എ.ആർ ഡേവിസിൽ നിന്ന് നിയുക്ത എം.എൽ.എ പ്രൊഫ. ആർ. ബിന്ദു തുക ഏറ്റുവാങ്ങി. വൈസ് പ്രസിഡന്റ് ബാബു അങ്കാരത്, ഇ.കെ ഗോപിനാഥ്, എ.ജെ ജോബി, ഷീല ഭുവനേശ്വരൻ, ജിനി പോൾ, പോളി തുണ്ടിയിൽ, ഫിലോ ജോസഫ്, ഉണ്ണികൃഷ്ണൻ എന്നിവർ സന്നിഹിതരായിരുന്നു.