chirammal

തൃശൂർ: കൊവിഡ് മഹാവ്യാധിയിൽ നഗരം അടച്ചാലും, ഉപജീവനം വഴിമുട്ടിയാലും നഗരത്തിന്റെ വിശപ്പകറ്റാൻ കോർപ്പറേഷന്റെ സഹകരണത്തോടെ ഫാദർ ഡേവിസ് ചിറമ്മൽ ചാരിറ്റബിൾ ട്രസ്റ്റ് നടത്തിവരുന്ന ഹംഗർ ഹണ്ട് ഇന്ന് മുതൽ നടപ്പിലാക്കും. കോർപറേഷന്റെ പരിധിയിൽ താമസിക്കുന്നവർക്ക് തൃശൂർ കോർപറേഷന്റെയും, മോട്ടോർ വാഹന വകുപ്പിന്റെയും, ജയിൽ വകുപ്പിന്റെയും, ആക്ട്‌സിന്റെയും സഹായത്തോടെ ഭക്ഷണകിറ്റുകൾ ഭവനങ്ങളിലെത്തിക്കും.

തൃശൂർ കോർപറേഷനിലെ തെരുവിൽ കഴിയുന്ന എല്ലാവർക്കും ഹംഗർ ഹണ്ടിന്റെ ഭാഗമായി മൂന്ന് നേരവും ഭക്ഷണമെത്തിക്കും. തൃശൂർ കോർപറേഷൻ പരിധിയിലുള്ള എല്ലാ അഗതി മന്ദിരങ്ങളിലുള്ളവർക്കും 8 ദിവസം ഭക്ഷണത്തിന് വേണ്ട പലചരക്ക്-പച്ചക്കറികൾ അടങ്ങുന്ന കിറ്റ് അതാത് അഗതിമന്ദിരങ്ങളിൽ എത്തിച്ചുകൊടുക്കും.

കോർപറേഷൻ പരിധിയിലുള്ള കുടുംബങ്ങളിൽ കഴിയുന്നവർക്ക് ഭക്ഷണത്തിന് ബുദ്ധിമുട്ട് അനുഭവപ്പെടുന്നുണ്ടെങ്കിൽ ഫോൺ മുഖേന ആവശ്യം അറിയിക്കാം. 24 മണിക്കൂറിനുള്ളിൽ വീട്ടുപടിക്കൽ ഭക്ഷണസാധനം എത്തിക്കും.

ഇതുസംബന്ധിച്ച് മേയറുടെ ചേംബറിൽ ചേർന്ന യോഗത്തിൽ മേയർ എം.കെ വർഗ്ഗീസ്, ഡെപ്യൂട്ടി മേയർ രാജശ്രീ ഗോപൻ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ പി.കെ ഷാജൻ, വർഗ്ഗീസ് കണ്ടംകുളത്തി, ഷീബ ബാബു, സാറാമ്മാ റോബ്‌സൺ, കൗൺസിലർമാരായ സി.പി പോളി, എ.ആർ രാഹുൽനാഥ്, കോർപറേഷൻ സെക്രട്ടറി വിനു സി. കുഞ്ഞപ്പൻ, ഫാദർ ഡേവിസ് ചിറമ്മൽ, ഫാദർ ഡേവിസ് ചിറമ്മൽ ചാരിറ്റബിൾ ട്രസ്റ്റ് ഭാരവാഹി ജോസ്, ആക്ട്‌സ് ഭാരവാഹി ലൈജു സെബാസ്റ്റ്യൻ തുടങ്ങിയവർ പങ്കെടുത്തു.

വിളിക്കേണ്ട നമ്പറുകൾ

സി.വി ജോസ് 9447883378
ലൈജു സെബാസ്റ്റ്യൻ 9847731900
ബാബു ചിറ്റിലപ്പിള്ളി 9744002152
പ്രൊഫ. എലിസബത്ത് മാത്യു 8848735384
ഡോ. വി.വി റോസ് 9447959388

3738​ ​പേ​ർ​ക്ക് ​കൂ​ടി​ ​കൊ​വി​ഡ്

തൃ​ശൂ​ർ​:​ ​ജി​ല്ല​യി​ൽ​ 3738​ ​പേ​ർ​ക്ക് ​കൂ​ടി​ ​കൊ​വി​ഡ് 19​ ​സ്ഥി​രീ​ക​രി​ച്ചു.​ 1837​ ​പേ​ർ​ ​രോ​ഗ​മു​ക്ത​രാ​യി.​ ​രോ​ഗ​ബാ​ധി​ത​രാ​യി​ ​ചി​കി​ത്സ​യി​ൽ​ ​ക​ഴി​യു​ന്ന​വ​രു​ടെ​ ​എ​ണ്ണം​ 45,624​ ​ആ​ണ്.​ ​തൃ​ശൂ​ർ​ ​സ്വ​ദേ​ശി​ക​ളാ​യ​ 96​ ​പേ​ർ​ ​മ​റ്റ് ​ജി​ല്ല​ക​ളി​ൽ​ ​ചി​കി​ത്സ​യി​ലാ​ണ്.​ ​ഇ​തു​വ​രെ​ ​കൊ​വി​ഡ് ​സ്ഥി​രീ​ക​രി​ച്ച​വ​രു​ടെ​ ​എ​ണ്ണം​ 1,73,249​ ​ആ​ണ്.​ 1,26,744​ ​പേ​രെ​യാ​ണ് ​ആ​കെ​ ​രോ​ഗ​മു​ക്ത​രാ​യി​ ​ഡി​സ്ചാ​ർ​ജ്ജ് ​ചെ​യ്ത​ത്.
ഇ​ന്ന​ത്തെ​ ​ടെ​സ്റ്റ് ​പൊ​സി​റ്റി​വി​റ്റി​ ​റേ​റ്റ് 27.30​ ​ശ​ത​മാ​ന​മാ​ണ്.​ ​സ​മ്പ​ർ​ക്കം​ ​വ​ഴി​ 3711​ ​പേ​ർ​ക്കാ​ണ് ​രോ​ഗം​ ​സ്ഥി​രീ​ക​രി​ച്ച​ത്.​ ​കൂ​ടാ​തെ​ ​സം​സ്ഥാ​ന​ത്തി​ന് ​പു​റ​ത്ത് ​നി​ന്നെ​ത്തി​യ​ ​ആ​റ് ​പേ​ർ​ക്കും,​ 13​ ​ആ​രോ​ഗ്യ​ ​പ്ര​വ​ർ​ത്ത​ക​ർ​ക്കും,​ ​ഉ​റ​വി​ടം​ ​അ​റി​യാ​ത്ത​ ​എ​ട്ട് ​പേ​ർ​ക്കും​ ​രോ​ഗ​ബാ​ധ​ ​ഉ​ണ്ടാ​യി.​ ​രോ​ഗ​ ​ബാ​ധി​ത​രി​ൽ​ 60​ ​വ​യ​സി​ന് ​മു​ക​ളി​ൽ​ 298​ ​പു​രു​ഷ​ന്മാ​രും​ 264​ ​സ്ത്രീ​ക​ളും​ ​പ​ത്ത് ​വ​യ​സി​ന് ​താ​ഴെ​ 113​ ​ആ​ൺ​കു​ട്ടി​ക​ളും​ 107​ ​പെ​ൺ​കു​ട്ടി​ക​ളു​മു​ണ്ട്.

ചി​കി​ത്സ​യി​ൽ​ ​ക​ഴി​യു​ന്ന​വർ

തൃ​ശൂ​ർ​ ​ഗ​വ.​ ​മെ​ഡി​ക്ക​ൽ​ ​കോ​ളേ​ജി​ൽ​ 493
ഫ​സ്റ്റ് ​ലൈ​ൻ​ ​ട്രീ​റ്റ്‌​മെ​ന്റ് ​സെ​ന്റ​റു​ക​ളി​ൽ​ 1192
സ​ർ​ക്കാ​ർ​ ​ആ​ശു​പ​ത്രി​ക​ളി​ൽ​ 322
സ്വ​കാ​ര്യ​ ​ആ​ശു​പ​ത്രി​ക​ളി​ൽ​ 866
പു​തു​താ​യി​ ​ചി​കി​ത്സ​യി​ൽ​ 3596​ ​പേർ
ആ​ശു​പ​ത്രി​യി​ൽ​ 449​ ​പേർ
വീ​ടു​ക​ളി​ൽ​ 3147​ ​പേർ
ആ​കെ​ ​വീ​ടു​ക​ളി​ൽ​ 39,013

കൊ​വി​ഡ് ​വ്യാ​പ​നം​ ​ത​ട​യാ​ൻ​ ​ര​ണ്ടാം​ ​ലോ​ക് ​ഡൗ​ണ്‍​ ​ഏ​ര്‍​പ്പെ​ടു​ത്തി​യ​ ​സാ​ഹ​ച​ര്യ​ത്തി​ല്‍​ ​കൊ​വി​ഡ്-19​ ​വാ​ക്‌​സി​നേ​ഷ​ന്‍​ ​പൂ​ര്‍​ണ്ണ​മാ​യും​ ​ഓ​ണ്‍​ലൈ​നാ​യി​ ​ബു​ക്ക് ​ചെ​യ്ത​വ​ര്‍​ക്കാ​യി​ ​നി​ജ​പ്പെ​ടു​ത്തി.​ ​വാ​ക്‌​സി​ന്‍​ ​എ​ടു​ക്കേ​ണ്ട​വ​ര്‍​ ​ഓ​ണ്‍​ലൈ​നി​ലൂ​ടെ​ ​ബു​ക്ക് ​ചെ​യ്ത് ​ല​ഭി​ച്ച​ ​സ​മ​യ​ക്ര​മ​മ​നു​സ​രി​ച്ച് ​മാ​ത്രം​ ​വാ​ക്‌​സി​നേ​ഷ​ന്‍​ ​കേ​ന്ദ്ര​ങ്ങ​ളി​ല്‍​ ​എ​ത്തി​ച്ചേ​രേ​ണ്ട​താ​ണ്.

ഡോ.​ ​കെ.​ജെ​ ​റീന
ഡി.​എം.ഒ