hc

തൃശൂർ: കൊവിഡ് രോഗിയുടെ മൃതദേഹം സുരക്ഷിതമായി പൊതിഞ്ഞുനൽകാത്ത സംഭവത്തിൽ ഹൈക്കോടതി സ്വമേധയാകേസെടുത്തു. തൃശൂർ ജില്ലാ മെഡിക്കൽ ഓഫീസറോട് റിപ്പോർട്ട് തേടി.

ഈ മാസം 4ന് തൃശൂർ ജൂബിലി മിഷൻ ആശുപത്രിയിലായിരുന്നു സംഭവം.

മൃതദേഹം സുരക്ഷിതമായി പൊതിഞ്ഞുനൽകാതെ ആംബുലൻസിലേക്ക് മാറ്റുകയായിരുന്നു. പി.പി.ഇ കിറ്റ് ധരിച്ചെത്തിയ സന്നദ്ധ പ്രവർത്തകർ മൃതദേഹം വാഹനത്തിൽ നീക്കിക്കിടത്തുമ്പോഴാണ് രക്തമൂർന്നിറങ്ങുന്ന നിലയിൽ കണ്ടത്.

പരിശോധനയിൽ മൃതദേഹം വേണ്ടരീതിയിൽ പൊതിഞ്ഞിട്ടില്ലെന്ന് ബോധ്യമായി. മൃതദേഹം പൊതിയുന്ന സ്ഥലത്തേക്ക് മാറ്റാനുള്ള വാഹനമാണെന്ന് കരുതിയാണ് ആംബുലൻസിലേക്ക് മാറ്റിയതെന്നാണ് ആശുപത്രി അധികൃതർ നൽകിയ വിശദീകരണം.