vaccien-challenge
വാക്‌സീൻ ചാലഞ്ചിലേക്ക് റിട്ട.സി.ആർ.പി.എഫ് ഓഫീസറും കയ്പമംഗലം പഞ്ചായത്ത് പത്താം വാർഡംഗവുമായ പി.എച്ച് അബ്ദുള്ള നിയുക്ത എം.എൽ.എ. ഇ.ടി.ടൈസൺ മാസ്റ്റർക്ക് പെൻഷൻ തുക കൈമാറുന്നു.

കയ്പമംഗലം: മുഖ്യമന്ത്രിയുടെ കൊവിഡ് വാക്‌സിൻ ചലഞ്ചിലേക്ക് റിട്ട. സി.ആർ.പി.എഫ് ഓഫീസറും കയ്പമംഗലം പഞ്ചായത്ത് പത്താം വാർഡംഗവുമായ പി.എച്ച് അബ്ദുള്ള തന്റെ പെൻഷനിൽ നിന്ന് 10,​000 രൂപ നിയുക്ത എം.എൽ.എ ഇ.ടി ടൈസൺ മാസ്റ്റർക്ക് കൈമാറി. കഴിഞ്ഞ ദിവസം വാക്‌സിൻ ചലഞ്ചിലേക്ക് സി.പി.ഐ കയ്പമംഗലം ലോക്കൽ കമ്മിറ്റി അസി. സെക്രട്ടറി പി.എ അഹമ്മദ്, മക്കളായ അനിത്ത്, അഖിൽ എന്നിവർ ചേർന്ന് ഒരു ലക്ഷം രൂപയുടെ ചെക്ക് നിയുക്ത എം.എൽ.എ ഇ.ടി ടൈസൺ മാസ്റ്റർക്ക് കൈമാറിയിരുന്നു. സി.പി.ഐ മണ്ഡലം അസി. സെക്രട്ടറി ടി.പി രഘുനാഥ്, ധർമ്മദാസ്, ശോഭന തുടങ്ങിയവർ സന്നിഹിതരായിരുന്നു.