pulse-

തൃശൂർ: ട്രിപ്പിൾ ലോക് ഡൗണിൽ ജനങ്ങൾക്ക് ഏറെ സഹായകമാകേണ്ട വാർഡ് തലത്തിലുള്ള സമിതിയായ ആർ.ആർ.ടി. പലയിടങ്ങളിലും പേരിന് മാത്രം. രാഷ്ട്രീയ ചേരിതിരിവ് മൂലം പ്രവർത്തനങ്ങളും അവതാളത്തിലായി. ആർ.ആർ.ടി അംഗങ്ങൾ വഴി മാത്രമേ വീടുകളിൽ നിത്യോപയോഗ സാധനങ്ങൾ അടക്കമുള്ളവ എത്തിക്കാവൂവെന്നും മറ്റ് സംവിധാനങ്ങൾ ഉപയോഗിക്കാൻ പാടില്ലെന്നും നിർദ്ദേശമുണ്ട്. എന്നാൽ ഭൂരിഭാഗം സ്ഥലങ്ങളിലും ആർ.ആർ.ടിയുടെ സേവനം ജനങ്ങൾക്ക് ലഭ്യമായില്ല. ഭരണകൂടം പുറത്തിറക്കിയ നിർദ്ദേശം ഇടതുപക്ഷത്തെ സഹായിക്കാൻ വേണ്ടിയുള്ളതാണെന്ന് ആരോപിച്ച് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ യു.ഡി.എഫ് അംഗങ്ങൾ നിഷ്‌ക്രിയരായപ്പോൾ, സഹകരിക്കുന്നില്ലെന്ന് പറഞ്ഞ് യു.ഡി.എഫ് പ്രതിനിധികളെ എൽ.ഡി.എഫ് അടുപ്പിച്ചില്ലെന്നും പരാതി ഉയർന്നു.


പഞ്ചായത്തുകൾ ഉടൻ വാർഡ് തല സമിതികൾ രൂപീകരിക്കണമെന്നും വീടുകൾ സന്ദർശിച്ച് സമിതി വിവരങ്ങൾ ശേഖരിക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞദിവസം നിർദ്ദേശിച്ചിരുന്നു. തദ്ദേശ സ്വയംഭരണ ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗത്തിൽ ഇതു സംബന്ധിച്ച നിർദ്ദേശങ്ങളും മുഖ്യമന്ത്രി നൽകിയിരുന്നു. വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവരുടെ ആരോഗ്യസ്ഥിതി കൃത്യമായി വാർഡ് തല സമിതി നിരീക്ഷിക്കേണ്ടതുണ്ട്. വാർഡ് തല നിരീക്ഷണസമിതി വീടുകൾ സന്ദർശിച്ച് കൊവിഡ് വ്യാപനത്തെ കുറിച്ച് പൊതുവായ വിലയിരുത്തൽ നടത്തുകയും ചെയ്യണം.

എന്നാൽ, രോഗവ്യാപനത്തിന്റെ ശരിയായ നില മനസ്സിലാക്കി അതത് പഞ്ചായത്ത് തലത്തിൽ പരമാവധി എന്തൊക്കെ സേവനങ്ങളാണ് ചെയ്യേണ്ടതെന്ന് നോക്കി ചെയ്യാൻ പഞ്ചായത്തുകളാണ് മുൻകൈയെടുക്കേണ്ടത്. ജില്ലാ പഞ്ചായത്തിന്റെയോ, ഭരണകൂടത്തിന്റെയോ സഹായം ആവശ്യമുള്ള പ്രശ്‌നങ്ങൾ അവരുടെ ശ്രദ്ധയിൽ പെടുത്താനും നിർദ്ദേശിച്ചിരുന്നു.


പ്രതിരോധ സംവിധാനങ്ങളില്ല

ആർ.ആർ.ടികൾക്ക് പി.പി.ഇ കിറ്റ്, കൈയുറകൾ, മാസ്‌ക്, സാനിറ്റൈസർ തുടങ്ങിയ ലഭ്യമാകുന്നില്ലെന്ന പരാതി ശക്തമാണ്. വാക്‌സിനേഷൻ പ്രവർത്തനം സംബന്ധിച്ച് ക്രമീകരണം ഉണ്ടാക്കുകയും കൊവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹം മറവ് ചെയ്യുന്നതിനും വേണ്ട സഹായവും പാലിക്കേണ്ട നടപടിക്രമങ്ങളും ചെയ്യേണ്ടതും വാർഡ്‌തല സമിതികളാണ്. വാക്‌സിനേഷനിൽ വാർഡ് തല സമിതിയിലെ അംഗങ്ങൾക്ക് ആദ്യപരിഗണന നൽകുകയും വേണം. എന്നാൽ ഇതൊന്നും നടപ്പാകുന്നില്ലെന്നാണ് പരാതി. പഞ്ചായത്ത് തലത്തിൽ മെഡിക്കൽ രംഗത്ത് ഉള്ളവരുടെ ലിസ്റ്റ് തയ്യാറാക്കുകയോ ആംബുലൻസിന് പകരം ഉപയോഗിക്കാവുന്ന വാഹനങ്ങളുടെ പട്ടിക തയ്യാറാക്കുകയോ ചെയ്തിട്ടില്ല. വാക്‌സിനേഷൻ ചെയ്യിക്കുന്നതിലും ആർ.ആർ.ടി അംഗങ്ങൾക്ക് വീഴ്ച സംഭവിച്ചതായി ആരോപണമുയർന്നു. അറുപത് വയസിന് മുകളിലുള്ളവർക്ക് വാക്‌സിൻ ലഭ്യമാക്കാൻ തുടക്കത്തിലേ ശ്രമിച്ചില്ലെന്നും പരാതിയുണ്ട്.

149​ ​പേ​ർ​ക്കെ​തി​രെ കേ​സ് :

1,97,000​ ​രൂ​പ​ ​പി​ഴ

തൃ​ശൂ​ർ​:​ ​ട്രി​പ്പി​ൾ​ ​ലോ​ക് ​ഡൗ​ണി​ന്റെ​ ​ഭാ​ഗ​മാ​യി​ ​സി​റ്റി​ ​പൊ​ലീ​സ് 149​ ​പേ​ർ​ക്കെ​തി​രെ​ ​കേ​സ് ​എ​ടു​ത്തു.​ 158​ ​പേ​രെ​ ​അ​റ​സ്റ്റ് ​ചെ​യ്തു.​ 85​ ​വാ​ഹ​ന​ങ്ങ​ൾ​ ​പി​ടി​ച്ചെ​ടു​ത്തു.​ ​മാ​സ്‌​ക് ​ധ​രി​ക്കാ​ത്ത​ 382​ ​പേ​ർ​ക്കെ​തി​രെ​യാ​ണ് ​പി​ഴ​യ​ട​പ്പി​ച്ച​ത്.​ ​സാ​മൂ​ഹി​ക​ ​അ​ക​ലം​ ​പാ​ലി​ക്കാ​ത്ത​ 253​ ​പേ​ർ​ക്കെ​തി​രെ​യും​ ​ക്വാ​റ​ന്റൈ​ൻ​ ​ച​ട്ട​ലം​ഘ​നം,​ ​ക​ണ്ടെ​യ്ൻ​മെ​ന്റ് ​സോ​ൺ​ ​ലം​ഘ​നം​ ​എ​ന്നി​വ​യ്ക്ക് 356​ ​പേ​ർ​ക്കെ​തി​രെ​യും​ ​കേ​സെ​ടു​ത്തു.​ ​ആ​കെ​ 1,97,000​ ​പി​ഴ​യ​ട​പ്പി​ക്കും.​ 9​ ​സ്ഥ​ല​ത്ത് ​ഡ്രോ​ൺ​ ​നി​രീ​ക്ഷ​ണം​ ​ന​ട​ത്തി.

2045​ ​പേ​ർ​ക്ക് ​കൊ​വി​ഡ്

തൃ​ശൂ​ർ​ ​:​ 2045​ ​പേ​ർ​ക്ക് ​കൂ​ടി​ ​കൊ​വി​ഡ് 19​ ​സ്ഥി​രീ​ക​രി​ച്ചു​;​ 17,884​ ​പേ​ർ​ ​രോ​ഗ​മു​ക്ത​രാ​യി.​ ​രോ​ഗ​ബാ​ധി​ത​രാ​യി​ ​ചി​കി​ത്സ​യി​ൽ​ ​ക​ഴി​യു​ന്ന​വ​രു​ടെ​ ​എ​ണ്ണം​ 40,228​ ​ആ​ണ്.​ ​തൃ​ശൂ​ർ​ ​സ്വ​ദേ​ശി​ക​ളാ​യ​ 79​ ​പേ​ർ​ ​മ​റ്റ് ​ജി​ല്ല​ക​ളി​ൽ​ ​ചി​കി​ത്സ​യി​ൽ​ ​ക​ഴി​യു​ന്നു.
ഇ​തു​വ​രെ​ ​കൊ​വി​ഡ് ​സ്ഥി​രീ​ക​രി​ച്ച​വ​രു​ടെ​ ​എ​ണ്ണം​ 2,06,972​ ​ആ​ണ്.​ 1,65,612​ ​പേ​രെ​യാ​ണ് ​ആ​കെ​ ​രോ​ഗ​മു​ക്ത​രാ​യി​ ​ഡി​സ്ചാ​ർ​ജ്ജ് ​ചെ​യ്ത​ത്.​ ​ഇ​ന്ന​ത്തെ​ ​ടെ​സ്റ്റ് ​പൊ​സി​റ്റി​വി​റ്റി​ ​റേ​റ്റ് 26.52​%​ ​ആ​ണ്.​ ​സ​മ്പ​ർ​ക്കം​ ​വ​ഴി​ 2030​ ​പേ​ർ​ക്കാ​ണ് ​രോ​ഗം​ ​സ്ഥി​രീ​ക​രി​ച്ച​ത്.​ ​കൂ​ടാ​തെ​ ​സം​സ്ഥാ​ന​ത്തി​ന് ​പു​റ​ത്ത് ​നി​ന്നെ​ത്തി​യ​ 03​ ​പേ​ർ​ക്കും,​ 05​ ​ആ​രോ​ഗ്യ​ ​പ്ര​വ​ർ​ത്ത​ക​ർ​ക്കും,​ ​ഉ​റ​വി​ടം​ ​അ​റി​യാ​ത്ത​ 07​ ​പേ​ർ​ക്കും​ ​രോ​ഗ​ബാ​ധ​ ​ഉ​ണ്ടാ​യി.