കൊടുങ്ങല്ലൂർ: ഇടിമിന്നലിൽ വൈദ്യുതി ബന്ധം തകരാറിലായ വീട്ടുടമയ്ക്ക് കൊടുങ്ങല്ലൂർ പൊലീസിന്റെ സഹായഹസ്തം. എറിയാടുള്ള ഒരു വീട്ടിലാണ് കഴിഞ്ഞ ദിവസം ഇടിമിന്നലിൽ മീറ്റർ ബോർഡ് കത്തി വൈദ്യുതി നിലച്ചത്.

വൈദ്യുതി ഇല്ലാതായതോടെ വീട്ടിലെ വെള്ളത്തിനും മറ്റും പ്രയാസം നേരിട്ട വീട്ടുടമസ്ഥൻ മീറ്റർ ബോർഡ് പല സ്ഥലങ്ങളിലും അന്വേഷിച്ചു അലഞ്ഞുവെങ്കിലും കടകൾ അടഞ്ഞുകിടക്കുന്നതിനാൽ വാങ്ങാൻ കഴിഞ്ഞില്ല. ബുദ്ധിമുട്ടിലായതിനെ തുടർന്ന് കൊടുങ്ങല്ലൂർ സ്റ്റേഷനിലെത്തി വിവരം അറിയിച്ചു.

സ്റ്റേഷൻ സബ് ഇൻസ്‌പെക്ടർ എൻ. മുഹമ്മദ് റെഫീക്ക് പ്രശ്‌നത്തിൽ ഇടപ്പെടുകയും പേബസാറിലെ ഒരു ഇലക്ട്രിക് കടയിലെ ഫോൺ നമ്പർ സംഘടിപ്പിച്ച് മീറ്റർ ബോർഡ് പുനഃസ്ഥാപിച്ച് വൈദ്യുതി സാധാരണ നിലയിലാക്കുകയും ചെയ്തു.

ലോക്ക് ഡൗൺ കാലത്ത് ബുദ്ധിമുട്ടുകൾ നേരിടേണ്ടി വരുന്നവർ പൊലീസിനെ തന്നെ സമീപിക്കണമെന്നും സത്പ്രവൃത്തികളും വാട്‌സ് ആപ്പ് ഗ്രൂപ്പുകളിൽ വൈറലാകുകയാണ്.