ചേർപ്പ്: സർക്കാർ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ വാക്‌സിൻ വിതരണത്തിൽ ചേർപ്പ് പഞ്ചായത്ത് നിവാസികളെ അവഗണിക്കുന്നുവെന്ന് ആരോപിച്ച് ചേർപ്പ് പഞ്ചായത്ത് ഭരണ സമിതി അംഗങ്ങൾ സാമൂഹിക ആരോഗ്യ കേന്ദ്രത്തിന് മുന്നിൽ പ്രതിഷേധിച്ചു. ആരോഗ്യ കേന്ദ്രം സൂപ്രണ്ട് സുനിൽകുമാറിന് പഞ്ചായത്ത് പ്രസിഡന്റ് സുജീഷ കള്ളിയത്ത് പരാതി നൽകി. ഡി.എം.ഒയെ കാര്യം ബോധിപ്പിക്കുമെന്ന് സൂപ്രണ്ട് ഉറപ്പു നൽകി. നിത്യവും നൂറിലേറെ പേരാണ് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ കൊവിഡ് വാക്‌സിനുകൾക്കായി എത്തുന്നത്. എത്തുന്നവരിൽ ഭൂരിഭാഗവും ജില്ലയിലെ മറ്റു പ്രദേശങ്ങളിൽ നിന്നുള്ളവരാണ് ഈ അവഗണനയിലായിരുന്നു ഭരണ സമിതി അംഗങ്ങൾ പ്രതിഷേധിച്ചത്. വൈസ് പ്രസിഡന്റ് വി.എൻ. സുരേഷ്, അംഗങ്ങളായ ഇ.വി. ഉണ്ണിക്കൃഷ്ണൻ, ജോസ് ചാക്കേരി, വിദ്യാ രമേശ്, ശ്രുതി ശ്രീങ്കർ, സിനി പ്രദീപ്, ശ്രുതി വിജിൽ, ജയ ടീച്ചർ, ധന്യ സുനിൽ, കെ. കൃഷ്ണകുമാർ, അമ്പിളി അജിത്ത് എന്നിവർ പ്രസംഗിച്ചു.