1
മൾട്ടിപർപ്പസ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന സ്മാർട്ട് ഫോൺ വിതരണ ചടങ്ങ് ഇ.കെ. ദിവാകരൻ ഉദ്ഘാടനം ചെയ്യുന്നു.

വടക്കാഞ്ചേരി: കൊവിഡ്‌ നിർമ്മാർജന പ്രവർത്തനങ്ങളുടെ ഭാഗമായി വടക്കാഞ്ചേരി ബ്ലോക്ക് മൾട്ടി പർപ്പസ് സൊസൈറ്റി നഗരസഭക്ക് എട്ട് സ്മാർട്ട് ഫോണുകൾ സംഭാവന നൽകി. ഡി.സി.സികളിലും സി.എഫ്.എൽ.ടി.സികളിലും ലാപ് ടോപ്പിന് പകരമായി ഉപയോഗിക്കുന്നതിനുംആ പൽ ബന്ധു എന്ന ആപ്പിൽ ഡി.സി.സികളിലും, സി.എഫ്.എൽ.ടി.സികളിലും ഉള്ള രോഗികളുടെ വിവരങ്ങൾ എൻട്രി ചെയ്യുന്നതിന് വേണ്ടിയും രോഗികളുമായി സുഗമമായ ആശയ വിനിമയം നടത്തുന്നതിനും ആവശ്യമെങ്കിൽ രോഗികൾക്ക് ഫോൺ മുഖേന വീഡിയോ കോൾ വഴി ഡോക്ടറോട് സംസാരിക്കാനും സ്മാർട്ട് ഫോൺ പ്രയോജനപ്പെടുത്താം. സൊസൈറ്റി പ്രസിഡന്റ് ഇ.കെ. ദിവാകരൻ നഗരസഭാ ചെയർമാൻ പി.എൻ. സുരേന്ദ്രന് സ്മാർട്ട് ഫോണുകൾ കൈമാറി ഉദ്ഘാടനം നിർവഹിച്ചു. വൈസ് പ്രസിഡന്റ് പി.കെ. അബൂബക്കർ, ഡയറക്ടർമാരായ കെ.എ. രാമചന്ദ്രൻ, ജോൺസൺ എം.പി, സെക്രട്ടറി ശോഭ കെ എന്നിവരും, നഗരസഭാ കൗൺസിലർമാരായ എം.ആർ. അനൂപ് കിഷോർ, പി.ആർ. അരവിന്ദാഷൻ, നഗരസഭാ സെക്രട്ടറി കെ.കെ. മനോജ് എന്നിവരും പങ്കെടുത്തു.