വടക്കാഞ്ചേരി: സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അദ്ധ്യക്ഷൻമാരായും ഉദ്യോഗസ്ഥൻമാരുമായും മുഖ്യമന്ത്രി സംസാരിച്ചു. കൊവിഡ് ഒരുക്കങ്ങളെ കുറിച്ചും സ്വീകരിക്കേണ്ട നടപടികളെ കുറിച്ചും മുഖ്യമന്ത്രി ചർച്ച ചെയ്തു. ആർ.ആർ.ടി പ്രവർത്തനം കൂടുതൽ ശക്തമാക്കുന്നതിനും അതോടൊപ്പം ആവശ്യമായ ഉപകരണങ്ങൾ സജ്ജീകരിക്കുന്നതിനും തീരുമാനിച്ചു. നഗരസഭാ ചെയർമാൻ പി.എൻ. സുരേന്ദ്രൻ, ആരോഗ്യ കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.ആർ. അരവിന്ദാഷൻ, വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം.ആർ. അനൂപ് കിഷോർ, നഗരസഭാ സെക്രട്ടറി കെ.കെ. മനോജ് എന്നിവർ പങ്കെടുത്തു.