നന്തിക്കര: ലോക്ക് ഡൗണിൽ ഭക്ഷണവും വെള്ളവും കിട്ടാതെ അവശനായി നന്തിക്കര റെയിൽവേ ഗേറ്റ് പരിസരത്ത് അലഞ്ഞുതിരിഞ്ഞ മറവിരോഗമുള്ള വൃദ്ധനെ വീട്ടിലെത്തിച്ചു. കരുവന്നൂർ സ്വദേശി കിഴക്കേട്ട പ്രഭാകരനെയാണ് പുതുക്കാട് ഫയർഫോഴ്‌സും സിവിൽ ഡിഫൻസും ചേർന്ന് വീട്ടിലെത്തിച്ചത്. വീടും, പേരും പറയാൻ മറന്ന വൃദ്ധന്റെ ചിത്രം സമൂഹമാദ്ധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചാണ് തിരിച്ചറിഞ്ഞത്. പോസ്റ്റ് വാർഡൻ സി.കെ. ബിനേഷ്, ഡെപ്യൂട്ടി പോസ്റ്റ് വാർഡൻ സി.വി. സുധ, വാർഡൻമാരായ ഇ.ഡി. ദിലീഷ്, വി.എസ്. റോഷിക്, വി.ടി. വിഷ്ണു, പൊതുപ്രവർത്തകൻ എം.എ. അനുകൃഷ്ണൻ എന്നിവർ ചേർന്നാണ് വീട്ടിൽ എത്തിച്ചത്.