ചാലക്കുടി: ചാലക്കുടിയിൽ ശനിയാഴ്ച കൊവിഡ് രോഗികളുടെ എണ്ണം കുതിച്ചുയർന്നു. 277 പേരിലാണ് പുതുതായി വൈറസ് ബാധ സ്ഥിരീകരിച്ചത്. നഗരസഭ പരിധിയിൽ 86 പേർക്ക് കൊവിഡ് 19 കണ്ടെത്തി. കൊരട്ടി പഞ്ചായത്തിൽ 54 പേരാണ് പുതിയ വൈറസ് ബാധിതർ. പരിയാരത്തും രോഗ ബാധിതരുടെ എണ്ണം വർദ്ധിച്ചു. 45 ആളുകളുടെ പരിശോധനാ ഫലമാണ് ഇവിടെ പൊസിറ്റീവായത്. മേലൂരിൽ 38 രോഗികളെ കണ്ടെത്തി. കോടശേരി 23, കാടുകുറ്റി 18 എന്നിങ്ങനെയാണ് മറ്റിടങ്ങളിലെ കൊവിഡ് ബാധിതരുടെ കണക്ക്.