covid

തൃശൂർ : ലോക് ഡൗൺ നിയമം മറികടക്കുന്നവരെ പിടികൂടാൻ നാടുനീളെ പരിശോധനകളുമായി പൊലീസ് നീങ്ങുമ്പോൾ വാർഡ് തലങ്ങളിൽ ആർ.ആർ.ടികളും ക്ലസ്റ്ററുകളും രൂപീകരിച്ച് അരയും തലയും മുറുക്കി രംഗത്തിറങ്ങുകയാണ് മുന്നണി പോരാളികൾ.

തെരഞ്ഞെടുക്കപ്പെട്ട ജാഗ്രതാ പ്രതിനിധികളും സജീവമായുണ്ട്. ഇതിന്പുറമെ സെക്ടറൽ മജിസ്‌ട്രേറ്റുമാരുടെ നേതൃത്വത്തിൽ കർശന പരിശോധനയാണ് നടക്കുന്നത്. മാസ്‌ക് ശരിയായ രീതിയിൽ ഉപയോഗിക്കാത്തവർക്കും അനാവശ്യ യാത്രികർക്കും പിഴ ചുമത്തുന്നുണ്ട്. രാജ്യത്ത് തന്നെ രോഗവ്യാപനം കൂടുതലുള്ള നൂറു ജില്ലകളിൽ ഒന്നാണ് തൃശൂർ. രണ്ടാഴ്ചയായി ദിനം പ്രതി ആയിരക്കണക്കിന് കൊവിഡ് പൊസിറ്റീവ് കേസുകളാണ് റിപ്പോർട്ട് ചെയ്യുന്നത്. ടെസ്റ്റ് പൊസിറ്റിവിറ്റി നിരക്ക് 34 ശതമാനം വരെയെത്തിയ ദിവസങ്ങളുണ്ടായിരുന്നു.

ലോക് ഡൗൺ അവസാനിക്കുന്നതോടെ കൊവിഡ് വ്യാപനം കുറയ്ക്കാനാകുമെന്നാണ് ആരോഗ്യ വിഭാഗത്തിന്റെ കണക്ക് കൂട്ടൽ. ഇന്നലെ വീണ്ടും 30 ശതമാനത്തിന് മുകളിലാണ് പൊസിറ്റിവിറ്റി നിരക്ക്.

11 തദ്ദേശ സ്ഥാപനങ്ങളിൽ 50 ശതമാനത്തിലധികം

ഗുരുവായൂർ മുനിസിപ്പാലിറ്റി അടക്കം 11 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ ടെസ്റ്റ് പൊസിറ്റിവിറ്റി നിരക്ക് ഇന്നലെ അമ്പത് ശതമാനത്തിന് മുകളിലെത്തി. അതിരപ്പിള്ളി പഞ്ചായത്തിലാണ് കൂടുതൽ പൊസിറ്റിവിറ്റി. 83.33 ശതമാനമായിരുന്നു ഇന്നലത്തേത്. 18 പേരിൽ 15 പേർക്ക് രോഗം സ്ഥിരീകരിച്ചു. ചൊവ്വന്നൂർ, കടപ്പുറം പഞ്ചായത്തുകളിലത് 70 ശതമാനത്തിന് മുകളിലായി.

പൊസിറ്റിവിറ്റി അമ്പത് ശതമാനത്തിന് മുകളിൽ

ഗുരുവായൂർ 60.93%

ചൂണ്ടൽ 57.95 %

കടങ്ങോട് 51.35 %

ചൊവ്വന്നൂർ 70.64 %

വാടാനപ്പിള്ളി 63.06%

കടപ്പുറം 72.94%

ചേലക്കര 57.30 %

തെക്കുംകര 50.55%

ദേശമംഗലം 53.57 %

പാഞ്ഞാൾ 59.26 %

ആതിരപ്പിള്ളി 83.33%

അ​ന്യ​സം​സ്ഥാ​ന​ ​തൊ​ഴി​ലാ​ളി​ക​ളു​ടെ
പ്ര​ശ്‌​ന​ ​പ​രി​ഹാ​ര​ത്തി​ന് ​കാ​ൾ​ ​സെ​ൻ്റർ

തൃ​ശൂ​ർ​:​ ​അ​ന്യ​സം​സ്ഥാ​ന​ ​തൊ​ഴി​ലാ​ളി​ക​ളു​ടെ​ ​പ്ര​ശ്‌​ന​ങ്ങ​ൾ​ ​പ​രി​ഹ​രി​ക്കു​ന്ന​തി​നാ​യി​ 24​ ​മ​ണി​ക്കൂ​റും​ ​പ്ര​വ​ർ​ത്തി​ക്കു​ന്ന​ ​ബ​ഹു​ഭാ​ഷാ​ ​കാ​ൾ​ ​സെ​ന്റ​ർ​ ​തൃ​ശൂ​ർ​ ​ക​ള​ക്ട​റേ​റ്റി​ൽ​ ​പ്ര​വ​ർ​ത്ത​നം​ ​ആ​രം​ഭി​ച്ചു.​ ​ക​ള​ക്ട​റു​ടെ​യും​ ​ജി​ല്ലാ​ ​ലേ​ബ​ർ​ ​ഓ​ഫീ​സി​ന്റേ​യും​ ​പ്ര​ത്യേ​ക​ ​താ​ൽ​പ​ര്യ​ ​പ്ര​കാ​രം​ ​ദു​ര​ന്ത​നി​വാ​ര​ണ​ ​അ​തോ​റി​റ്റി​യു​ടെ​ ​കീ​ഴി​ലു​ള്ള​ ​ഇ​ന്റ​ർ​ ​ഏ​ജ​ൻ​സി​ ​ഗ്രൂ​പ്പ് ​അം​ഗ​മാ​യ​ ​ഫ​യ​ർ​ ​എ​ന്ന​ ​സ​ന്ന​ദ്ധ​ ​സം​ഘ​ട​ന​യാ​ണ് ​ഈ​ ​ദൗ​ത്യം​ ​നി​ർ​വ്വ​ഹി​ക്കു​ന്ന​ത്.​ ​വി​ളി​ക്കേ​ണ്ട​ ​ന​മ്പ​ർ​:​ 9188526395,​ 9188526396,​ 9188526397,​ 9188526398.