ചേലക്കര: ചാരായം വാറ്റുന്നതിനുള്ള വാഷ് സൂക്ഷിച്ചു വച്ചിട്ടുണ്ടെന്ന് രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ എക്‌സെസ് സംഘം നടത്തിയ റെയ്ഡിൽ 108 ലിറ്റർ വാഷ് കണ്ടെത്തി. പരയ്ക്കാട് തെക്കത്തുപറമ്പിൽ പ്രമോദിന്റെ പുരയിടത്തിലെ ഷെഡ്ഡിൽ കുടങ്ങളിലായി ഒളിപ്പിച്ചു വച്ചിരുന്ന നിലയിലായിരുന്നു. സംഭവസ്ഥലത്തു നിന്നും പ്രതി ഓടിപ്പോയതിനാൽ അറസ്റ്റ് ചെയ്യാൻ സാധിച്ചില്. ഇൻസ്പക്ടർ ഹരികുമാറിന്റെ നേതൃത്വത്തിൽ നടന്ന റെയ്ഡിൽ പ്രിവന്റീവ് ഓഫീസർ രതീഷ്, സി.ഇ.ഒമാരായ സനീഷ്, ലത്തീഫ്, ജിദേഷ്‌കുമാർ, മീരസാഹിബ് എന്നിവർ പങ്കെടുത്തു.