തൃശൂർ: കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി തൃശൂർ ജനറൽ ആശുപത്രിയിൽ ആവശ്യമായ ഓക്‌സിജനും ജനസംഖ്ക്ക് അനുസരിച്ച് കൊവിഡ് വാക്‌സിനും ലഭ്യമാക്കുന്നതിന് മേയർ എം.കെ. വർഗീസ്, മുൻമന്ത്രി വി.എസ്. സുനിൽകുമാറുമായി ചർച്ച നടത്തി. കഞ്ചിക്കോട് പ്ലാന്റിൽ നിന്നും ഓക്‌സിജൻ ഉത്പാദിപ്പിക്കാൻ ആവശ്യമായ ഓക്‌സിജൻ കോൺസൻട്രേറ്റർ ലഭ്യമാക്കാനുള്ള നടപടി സ്വീകരിക്കാൻ ബന്ധപ്പെട്ടവർക്ക് നിർദ്ദേശം നൽകി.

തൃശൂരിലെയും, കഞ്ചിക്കോടിലേയും ഓക്‌സിജൻ പ്ലാന്റുകൾ തിങ്കളാഴ്ച സന്ദർശിക്കും. ഓക്‌സിജൻ സിലിണ്ടറുകളുടെ തോത് കൂട്ടുന്നതിനുള്ള നടപടികൾ സ്വീകരിക്കാൻ ആശുപത്രി അധികൃതരെ ചുമതലപ്പെടുത്തുമെന്നും മേയർ അറിയിച്ചു.

സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ പി.കെ. ഷാജൻ, വർഗീസ് കണ്ടംകുളത്തി, സെക്രട്ടറി വിനു സി. കുഞ്ഞപ്പൻ എന്നിവരുടെ നേതൃത്വത്തിലാണ് ചർച്ച നടത്തിയത്.