ചേർപ്പ്: ചൊവ്വൂരിൽ കണ്ടെയ്ൻമെന്റ് സോൺ നിയന്ത്രണം ലംഘിച്ച് തുറന്ന് പ്രവർത്തിച്ച മാംസ വിൽപ്പന കേന്ദ്രം ആരോഗ്യ വകുപ്പ് അധികൃതർ അടപ്പിച്ചു. ചെവ്വൂർ പഞ്ചിംഗ് ബൂത്തിന് സമീപത്ത് അനധികൃതയി
പ്രവർത്തിച്ചിരുന്ന മാംസ വിൽപ്പനശാലയാണ് ആരോഗ്യ വകുപ്പ് അടച്ചുപൂട്ടി സീൽ ചെയ്തത്.
ശനിയാഴ്ച കണ്ടെയ്ൻമെന്റ് സോൺ നിയന്ത്രണം ലംഘിച്ച് തുറന്ന് പ്രവർത്തിച്ചതിന് ഈ കട ഉടമയിൽ നിന്ന് അവിണശ്ശേരി ഹെൽത്ത് ഇൻസ്‌പെക്ടറിന്റെ നേതൃത്വത്തിൽ 2,000 രൂപ പിഴ ഈടാക്കിയിരുന്നു. എന്നാൽ ഇന്നലെയും കട തുറന്നിതിനെ തുടർന്നാണ് സെക്ടറൽ മജിസ്‌ട്രേറ്റ് ഷീബ പോൾ, ഹെൽത്ത് ഇൻസ്‌പെക്ടർമാരായ എം.ആർ രഘു, പത്മ വത്സലൻ എന്നിവർ ചേർന്ന് കട പൂടി സീൽ ചെയ്തത്.