youth-action-force
കൊവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം യൂത്ത് ആക്ഷൻ ഫോഴ്‌സ് പ്രവർത്തകരുടെ നേത‌ൃത്വത്തിൽ സംസ്‌കരിക്കുന്നതിനായി കൊണ്ടുപോകുന്നു.

വാടാനപ്പള്ളി: ഗ്രാമ പഞ്ചായത്തിന്റെ യൂത്ത് ആക്ഷൻ ഫോഴ്‌സ് (ആർ.ആർ.ടി വളന്റിയർ ടീം)

കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ രാപ്പകലില്ലാതെ കർമ്മനിരതരാണ്. കൊവിഡ് ബാധിച്ച് മരണപ്പെട്ട പഞ്ചായത്ത് നിവാസിയുടെ മരണാനന്തര കർമങ്ങൾക്ക് നേതൃത്വം നൽകിയാണ് യൂത്ത് ആക്ഷൻ ഫോഴ്‌സ് രംഗത്തുള്ളത്. ആക്ഷൻ ഫോഴ്‌സ് കോ- ഓർഡിനനേറ്റർ ഫഹദ് (പാച്ചു) അംഗങ്ങളായ നിലേഷ്, ജാഫർ, മുഹമ്മദ് എന്നിവരാണ് ഈ കർമ്മങ്ങൾക്ക് നേതൃത്വം നൽകുന്നത്.