lok-down

ചേർപ്പ്: ലോക്ക്ഡൗണിന്റെ രണ്ടാം ദിവസമായ ഇന്നലെ ചേർപ്പ് മേഖലയിലെ നിയന്ത്രണം സമ്പൂർണമായി. അവശ്യ വസ്തുക്കൾ വിൽക്കുന്ന ചില കടകൾ മാത്രമാണ് തുറന്ന് പ്രവർത്തിച്ചത്. ചേർപ്പ്, തായംകുളങ്ങര, പെരുമ്പിള്ളശേരി, ഊരകം, പടിഞ്ഞാട്ടുമുറി, പൂച്ചിന്നിപ്പാടം, ചൊവ്വൂർ എന്നിവടങ്ങളിലെ പ്രധാന സെന്ററുകൾ വിജനമായി. പ്രധാന റൂട്ടുകളിലും വാഹനങ്ങളുടെ സഞ്ചാരം കുറവായിരുന്നു. നിരീക്ഷണത്തിനായി പലയിടത്തും പൊലീസ് വിന്യസിച്ചിരുന്നു. വിവിധ ഭാഗങ്ങളിൽ സന്നദ്ധ സംഘടനകളുടെ നേതൃത്വത്തിൽ വിശക്കുന്നവർക്കായി സൗജന്യ ഭക്ഷണപൊതി വിതരണവും ഉണ്ടായിരുന്നു.