covid

തൃശൂർ : കൊവിഡ് ബാധിച്ച് വീടുകളിൽ തന്നെ ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 44,822. ഇതുവരെയുള്ള കൊവിഡ് രോഗികളായ 51,126 പേരിലാണ് ഇത്രയും പേർ വീടുകളിൽ കഴിയുന്നത്.
രോഗം സ്ഥിരീകരിക്കുന്നവരിൽ ഭൂരിഭാഗം പേരും കൊവിഡ് കെയർ സെന്ററുകളിലേക്ക് പോകാൻ വിമുഖത പ്രകടിപ്പിക്കുകയാണെന്ന് ആരോഗ്യ പ്രവർത്തകർ പറയുന്നു. ശ്വാസകോശ സംബന്ധമായ രോഗമുള്ളവർ പോലും ഇത്തരം കേന്ദ്രങ്ങളിലേക്ക് പോകാൻ തയ്യാറാകാത്തത് ആരോഗ്യ പ്രവർത്തകരെ പലപ്പോഴും ആശങ്കയിലാഴ്ത്തുന്നുണ്ട്. ഇതിനിടെ കൊവിഡിന് പുറമെയുള്ള രോഗം വർദ്ധിക്കുകയാണെങ്കിൽ അവരെ മെഡിക്കൽ കോളേജിലേക്കോ മറ്റ് കേന്ദ്രങ്ങളിലേക്കോ മാറ്റേണ്ട സാഹചര്യവും ഉണ്ടാകാറുണ്ട്. 60 വയസ് കഴിഞ്ഞവരെ നിർബന്ധ പൂർവ്വം സി. എഫ്. എൽ. ടി. സി കളിലേക്ക് മാറ്റുന്നുണ്ട്. നിലവിൽ രോഗം സ്ഥിരീകരിക്കുന്നവരിൽ 15 ശതമാനത്തോളം പേർ അറുപത് വയസിന് മുകളിലുള്ളവരാണ്. പത്തു വയസിന് താഴെ ഉള്ളവരിലും രോഗ ബാധിതർ ഏറെയുണ്ട്.

വീടുകളിലുള്ളവരുടെ പരിശോധന

സമ്മതപത്രം വാങ്ങിയ ശേഷമേ വീടുകളിൽ കഴിയാൻ അനുവാദം കൊടുക്കൂ. പൾസ്, ഓക്‌സിജൻ എന്നിവയുടെ അളവ് കൃത്യമായി രണ്ട് നേരവും ആരോഗ്യ പ്രവർത്തകരെ അറിയിക്കണം. നിലവിൽ രോഗം സ്ഥിരീകരിച്ച് വീടുകളിൽ കഴിയുന്നവർ തുടർച്ചയായി 17 ദിവസം വീട്ടിൽ കഴിഞ്ഞതിന് ശേഷമേ പുറത്തിറങ്ങാൻ അനുവദിക്കൂ. ഇവർ നെഗറ്റീവ് പരിശോധന നടത്തേണ്ടതില്ല. അതേസമയം വീടുകളിലുള്ള മറ്റ് അംഗങ്ങൾ ആർ. ടി. പി. സി. ആർ ടെസ്റ്റിന് വിധേയരാകണം.

പൾസ് ഓക്‌സിമീറ്റർ ക്ഷാമം തീരുന്നു

രോഗവ്യാപനം കൂടിയതോടെ പൾസ് ഓക്‌സിമീറ്ററിന് അവശ്യക്കാർ കൂടിയതോടെ പൂഴ്ത്തിവയ്പ്പും കരിഞ്ചന്ത വില്പനയും വ്യാപകമായിരുന്നു. എന്നാൽ കർശന നടപടി സ്വീകരിക്കുമെന്ന മുന്നറിപ്പ് വന്നതോടെയാണ് മെഷിൻ കിട്ടിത്തുടങ്ങിയത്. നിലവിൽ 1,300 രൂപയ്ക്ക് പൾസ് ഓക്‌സിമീറ്റർ കിട്ടുന്നുണ്ട്. അതേസമയം 4,000 രൂപയോളമാണ് എം.ആർ.പി രേഖപെടുത്തിയിട്ടുള്ളത്.

റിസ്‌ക് കാറ്റഗറിയിലുള്ളവർ അയ്യായിരത്തിന് മുകളിൽ

ആകെയുള്ള രോഗബാധിതരിൽ അറുപത് വയസിന് മുകളിലുള്ളവർ 5240 പേരാണ്. പത്ത് വയസിന് താഴെ 2,236 കുട്ടികളും ചികിത്സയിലുണ്ട്. ബാക്കിയുള്ള 29,113 പേർ പത്തു വയസിന് മുകളിലുള്ളവരും അറുപത് വയസിന് താഴെയുള്ളവരുമാണ്.

3,280​ ​പേ​ർ​ക്ക് ​കൊ​വി​ഡ്

തൃ​ശൂ​ർ​:​ 3,​​280​ ​പേ​ർ​ക്ക് ​കൂ​ടി​ ​കൊ​വി​ഡ് ​സ്ഥി​രീ​ക​രി​ച്ചു.​ 2,​​076​ ​പേ​ർ​ ​രോ​ഗ​മു​ക്ത​രാ​യി.​ 9,917​ ​സാ​മ്പി​ളു​ക​ളാ​ണ് ​പ​രി​ശോ​ധ​ന​യ്ക്ക് ​എ​ടു​ത്ത​ത്.​ ​ടെ​സ്റ്റ് ​പൊ​സി​റ്റി​വി​റ്റി​ ​നി​ര​ക്ക് 33.07​ ​ശ​ത​മാ​ന​മാ​ണ്.​ ​രോ​ഗ​ബാ​ധി​ത​രാ​യി​ ​ചി​കി​ത്സ​യി​ൽ​ ​ക​ഴി​യു​ന്ന​വ​രു​ടെ​ ​എ​ണ്ണം​ 51,126​ ​ആ​ണ്.​ ​തൃ​ശൂ​ർ​ ​സ്വ​ദേ​ശി​ക​ളാ​യ​ 91​ ​പേ​ർ​ ​മ​റ്റ് ​ജി​ല്ല​ക​ളി​ൽ​ ​ചി​കി​ത്സ​യി​ലാ​ണ്.

സ​മ്പ​ർ​ക്കം​ ​വ​ഴി​ 3,​​249​ ​പേ​ർ​ക്കാ​ണ് ​രോ​ഗം​ ​സ്ഥി​രീ​ക​രി​ച്ച​ത്.​ ​സം​സ്ഥാ​ന​ത്തി​ന് ​പു​റ​ത്ത് ​നി​ന്നെ​ത്തി​യ​ 14​ ​പേ​ർ​ക്കും,​ ​ഒ​മ്പ​ത് ​ആ​രോ​ഗ്യ​ ​പ്ര​വ​ർ​ത്ത​ക​ർ​ക്കും,​ ​ഉ​റ​വി​ടം​ ​അ​റി​യാ​ത്ത​ ​എ​ട്ട് ​പേ​ർ​ക്കും​ ​രോ​ഗ​ബാ​ധ​യു​ണ്ടാ​യി.3,​​757​ ​പേ​ർ​ ​പു​തു​താ​യി​ ​ചി​കി​ത്സ​യി​ൽ​ ​പ്ര​വേ​ശി​ച്ച​തി​ൽ​ 492​ ​പേ​ർ​ ​ആ​ശു​പ​ത്രി​യി​ലും​ 3,​​265​ ​പേ​ർ​ ​വീ​ടു​ക​ളി​ലു​മാ​ണ്.

കൊ​വി​ഡ് ​വാ​ക്‌​സി​ൻ​ ​സ്വീ​ക​രി​ച്ച​വർ

തൃ​ശൂ​ർ​:​ ​ജി​ല്ല​യി​ൽ​ ​ഇ​തു​വ​രെ​ ​കൊ​വി​ഡ് ​വാ​ക്‌​സി​ൻ​ ​ഫ​സ്റ്റ് ​ഡോ​സ് 5,85,008​ ​പേ​രും​ ​സെ​ക്ക​ൻ​ഡ് ​ഡോ​സ് 1,52,720​ ​പേ​രും​ ​സ്വീ​ക​രി​ച്ചു.​ ​ആ​രോ​ഗ്യ​ ​പ്ര​വ​ർ​ത്ത​ക​ർ,​ ​മു​ന്ന​ണി​ ​പോ​രാ​ളി​ക​ൾ​ ​എ​ന്നി​വ​രാ​ണ് ​വാ​ക്‌​സി​ൻ​ ​സ്വീ​ക​രി​ച്ച​ത്.

വാ​ക്‌​സി​ൻ​ ​സ്വീ​ക​രി​ച്ച​വ​രു​ടെ​ ​ക​ണ​ക്ക്

വി​ഭാ​ഗം​ ​-​ ​ഫ​സ്റ്റ് ​ഡോ​സ് ​-​ ​സെ​ക്ക​ൻ​ഡ് ​ഡോ​സ്
1.​ ​ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ​ 45,172​ ​-​ 38,520.
2.​ ​മു​ന്ന​ണി​ ​പോ​രാ​ളി​ക​ൾ​ 11,655​ ​-​ 12,229.
3.​ ​പോ​ളിം​ഗ് ​ഓ​ഫീ​സ​ർ​മാ​ർ​ 24,526​ ​-​ 11,323.
4.​ 45​ ​-​ 59​ ​വ​യ​സി​ന് ​ഇ​ട​യി​ലു​ള​ള​വ​ർ​ 2,02,152​ ​-​ 13,730.
5.​ 60​ ​വ​യ​സി​ന് ​മു​ക​ളി​ലു​ള​ള​വ​ർ​ 3,04,503​ ​-​ 76,918.