തൃശൂർ: വടക്കാഞ്ചേരി സപ്ലൈകോ ഡിപ്പോയുടെ കീഴിലെ വടക്കാഞ്ചേരി സൂപ്പർ മാർക്കറ്റിൽ നിന്നും സാധനങ്ങൾ ഹോം ഡെലിവറിയായി വീട്ടിലെത്തും. പത്ത് കിലോമീറ്റർ ചുറ്റളവിലുള്ള വീടുകളിൽ പൊതുജനങ്ങളുടെ ആവശ്യം അനുസരിച്ച് കുടുംബശ്രീയുമായി സഹകരിച്ചാണ് സൗകര്യം ഒരുക്കിയിട്ടുള്ളത്.
പരമാവധി 20 കിലോഗ്രാം തൂക്കമുള്ള സാധനങ്ങളാണ് വീടുകളിൽ എത്തിച്ചു നൽകുക. 2 കിലോ മീറ്റർ ചുറ്റളവ് വരെ 40 രൂപയും, രണ്ട് കിലോമീറ്ററിന് മുകളിൽ അഞ്ച് കിലോമീറ്റർ വരെ 60 രൂപയും, അഞ്ച് കിലോമീറ്ററിന് മുകളിൽ 10 കിലോമീറ്റർ വരെ 100 രൂപയും ബിൽ തുക കൂടാതെ സർവീസ് ചാർജ് ഇനത്തിൽ വാങ്ങുന്നതായിരിക്കും.
ആവശ്യക്കാർക്ക് താഴെ പറയുന്ന നമ്പരുകളിൽ വാട്‌സാപ്പ് മുഖേനയും, ഫോൺ സന്ദേശങ്ങളിലൂടെയും സാധനങ്ങൾ ഓർഡർ ചെയ്യാം. ഉദയൻ .കെ.പി, ഒ.ഐ.സി. വടക്കാഞ്ചേരി സൂപ്പർ മാർക്കറ്റ് 9446478762 കോ- ഓർഡിനേറ്റർ, സപ്ലൈകോ താലൂക്ക് ഡിപ്പോ 9061668082.