കൊടുങ്ങല്ലൂർ: മുഖ്യമന്ത്രിയുടെ കൊവിഡ് വാക്‌സിൻ ചലഞ്ചിലേക്ക് ഭിന്നശേഷിക്കാരി ഷനാപർവിന്റെ സഹായവും. പുണ്യ റമളാൻ മാസത്തിൽ കുടുംബാംഗങ്ങളിൽ നിന്ന് കിട്ടിയ പെരുന്നാൾ കാശും തന്റെ സമ്പാദ്യ കുടുക്കയും കൂട്ടി ചേർത്ത് ഇരുപതിനായിരം രൂപയാണ് ഈ കൊച്ചു മിടുക്കി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകിയത്. കയ്പമംഗലം എം.എൽ.എ ഇ.ടി ടൈസൺ മാസ്റ്റർക്ക് തുക കൈമാറി. എടവിലങ്ങ് സ്വദേശി കൊല്ലത്ത് വീട്ടിൽ മുഹമ്മദ് സക്കരിയയുടെ മകളാണ് ഷനാപർവിൻ.