തുശൂർ: കൊവിഡ് മഹാമാരിയിൽ ജനങ്ങൾക്ക് ആശ്വാസം നൽകാൻ ഒല്ലൂർ പനംകുറ്റിച്ചിറ സ്‌കൂളിൽ കോർപറേഷൻ ഒരുക്കിയ സമൂഹ അടുക്കളയെ മാർക്‌സിസ്റ്റ് പാർട്ടിയുടെ നേട്ടമായി വ്യാഖ്യാനിച്ച് രാഷ്ട്രീയ മുതലെടുപ്പിന് ഹ്രസ്വചിത്രം തയ്യാറാക്കി സമൂഹ മാദ്ധ്യമങ്ങളിലൂടെ പ്രചരണം നടത്തുന്ന സി.പി.എം നേതൃത്വത്തിന്റെ നടപടി അപലപനീയമാണെന്ന് കോർപറേഷൻ പ്രതിപക്ഷ നേതാവ് രാജൻ ജെ. പല്ലൻ. 11ന് ചേരുന്ന ഓൺലൈൻ കൗൺസിൽ യോഗത്തിലെ അടിയന്തരമല്ലാത്ത അജണ്ടകളെല്ലാം മാറ്റിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് മേയർക്ക് കത്ത് നൽകിയതായും രാജൻ ജെ. പല്ലൻ അറിയിച്ചു.