കുന്നംകുളം: നിയന്ത്രണം വിട്ട ചരക്കുലോറി വൈദ്യുതി കാലിൽ ഇടിച്ച് മറിഞ്ഞു. മുസ്‌ലിം പള്ളിക്കു സമീപത്ത് തിങ്കളാഴ്ച പുലർച്ചെയായിരുന്നു അപകടം. തൃശൂർ ഭാഗത്തേക്ക് ഇഞ്ചി കയറ്റിപ്പോകുന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത്. വൈദ്യുതി കാൽ ഇടിച്ച് തകർത്ത് 20 മീറ്റർ ദൂരം നിരക്കി കൊണ്ടുപോയ ലോറി അഞ്ചോളം കടകളുടെ മുൻ വശവും തകർത്തിട്ടുണ്ട്. സമീപത്തെ ട്രാൻസ്‌ഫോർമറിൽ ഇടിക്കാതിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി. ഡ്രൈവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ഡ്രൈവർ ഉറങ്ങിയതാണ് അപകടത്തിന് കാരണമായതെന്ന് പറയുന്നു. കുന്നംകുളം പൊലീസ് സ്ഥലത്തെത്തി. സംഭവത്തെ തുടർന്ന് ആ മേഖലയിൽ വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടു.