ചാവക്കാട്: കടപ്പുറം പഞ്ചായത്തിൽ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് കൂടിയതിനാൽ നിയന്ത്രണം കർശനമാക്കുന്നതിനായി കടപ്പുറം പഞ്ചായത്തിന്റെ നേതൃത്വത്തിൽ അടിയന്തര യോഗം ചേർന്നു. കടപ്പുറം പഞ്ചായത്ത് ഓഫീസിൽ ചേർന്ന യോഗത്തിൽ ജനപ്രതിനിധികൾ, പൊലീസ് ഉദ്യോഗസ്ഥർ, ആരോഗ്യവകുപ്പ് ജീവനക്കാർ, വ്യാപാരി വ്യവസായി പ്രതിനിധികൾ, പഞ്ചായത്ത് ജീവനക്കാർ എന്നിവർ പങ്കെടുത്തു.
പൊലീസ് നടപടികൾ ശക്തമാക്കാനും വീടുകളിൽ ബോധവത്കരണ നോട്ടീസ് വിതരണം ചെയ്യാനും തീരുമാനിച്ചു. ജനങ്ങളെ ബോധവത്കരിക്കുന്നതിനായി മൈക്ക് അനൗണ്‌സ്‌മെന്റും ബോധവത്കരണ വീഡിയോയും തയ്യാറാക്കും. ഡൊമിസിലിയർ കെയർ സെന്ററിന്റെ പ്രവർത്തനങ്ങളെ ഊർജിതമാക്കാനും തീരുമാനിച്ചു.
കടപ്പുറം പഞ്ചായത്ത് പ്രസിഡന്റ് ഹസീന താജുദീന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കടപ്പുറം സി.എച്ച്.സി സൂപ്രണ്ട് ഡോ. ശ്രീകല, പഞ്ചായത്ത് സെക്രട്ടറി സാജിത, അസിസ്റ്റന്റ് സെക്രട്ടറി അബ്ദുല്ലബാബു, ചാവക്കാട് എസ്.ഐ: രാജേഷ്, ഹെൽത്ത് ഇൻസ്‌പെക്ടർ സെബി വർഗീസ്, സെക്ടറൽ മജിസ്‌ട്രേറ്റ് സിനി, ശങ്കരൻ, സി.ബി. ഹാരിസ്, സാലിഹ ഷൗക്കത്ത്, വി.പി. മൻസൂർ അലി, ശുഭ ജയൻ, ടി.ആർ. ഇബ്രാഹിം, പി.എച്ച്. തൗഫീഖ്, മുഹമ്മദ് നാസിഫ്, അബ്ദുൽ ഗഫൂർ, സമീറ, മുഹമ്മദ് മാഷ്, ടി.കെ. രവീന്ദ്രൻ, ബോഷി ചാണാശ്ശേരി, പ്രസന്ന ചന്ദ്രൻ, ക്ലർക്ക് രാജേഷ് എന്നിവർ സംസാരിച്ചു.