desk

തൃശൂർ: കൊവിഡ് പ്രതിസന്ധിയിൽ പൊതുജനങ്ങൾക്ക് സേവനം ഉറപ്പാക്കാൻ തൃശൂർ എക്‌സൈസ് ഓഫീസിൽ ഹെൽപ്പ് ഡെസ്‌ക് പ്രവർത്തന സജ്ജം. പൊതുജനങ്ങൾക്ക് അത്യാവശ്യ ഘട്ടങ്ങളിൽ വിളിച്ചു സഹായം തേടുന്നതിനും സന്നദ്ധ സംഘടനകളെയും സർക്കാർ ഏജൻസികളെയും ആവശ്യമായ സന്ദർഭങ്ങളിൽ സഹായിക്കുന്നതിനും ജില്ലാ ഹെൽപ്പ് ഡെസ്‌കിൽ വിളിക്കാം. ഫോൺ: 04872361237. ഇതിനായി ജില്ലയിലെ എല്ലാ എക്‌സൈസ് ഓഫീസുകളിലും ഒരു നോഡൽ ഓഫീസറെ ചുമതലപ്പെടുത്തി. ലോക്ക്ഡൗൺ സമയത്ത് അനധികൃത മദ്യ ഉത്പാദനവും വിൽപ്പനയും, ലഹരി വസ്തുക്കളുടെ വിൽപ്പനയും വ്യാപിക്കാൻ സാദ്ധ്യതയുള്ളതിനാൽ പരിശോധന വർദ്ധിപ്പിച്ചിട്ടുണ്ട്. പൊതുജനങ്ങൾക്ക് രഹസ്യ വിവരങ്ങൾ നൽകുന്നതിനായി ഹെൽപ്പ് ഡെസ്‌കുകളിൽ വിളിക്കാം.


എക്‌സൈസ് സ്‌പെഷ്യൽ സ്‌ക്വാഡ് തൃശൂർ - 04872362002
എക്‌സൈസ് സർക്കിൾ ഓഫീസ് കൊടുങ്ങല്ലൂർ - 04802809390
തൃശൂർ എക്‌സൈസ് സർക്കിൾ ഓഫീസ് - 04872327020
വടക്കാഞ്ചേരി സർക്കിൾ ഓഫീസ് - 04884232407
വാടാനപ്പിള്ളി സർക്കിൾ ഓഫീസ് - 04872290005
ഇരിങ്ങാലക്കുട സർക്കിൾ ഓഫീസ് - 04802832800

മദ്യത്തിനും മയക്കുമരുന്നിനും അടിമപ്പെട്ടവർക്ക് ലോക്ക്ഡൗൺ കാലത്തുണ്ടാകുന്ന പിന്മാറ്റ അസ്വസ്ഥതകൾ, മറ്റ് മാനസിക ശാരീരിക പ്രശ്‌നങ്ങൾ എന്നിവയുമായി ബന്ധപ്പെട്ടുള്ള പ്രത്യേക ചികിത്സയ്ക്കും കൗൺസലിംഗിനും സംവിധാനം ഒരുക്കിയിട്ടുണ്ട്. ഇതിനായി തൃശൂർ പടിഞ്ഞാറെ കോട്ടയിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന അത്യാഹിത വിഭാഗം സജ്ജമാക്കിയിട്ടുണ്ട്. ഫോൺ: 9446229421, 04872385981. ജില്ലാ ഹോമിയോ ആശുപത്രി (04872389062), തൃശൂർ വടക്കെ സ്റ്റാൻഡിനു സമീപമുള്ള ആയുർവേദ ആശുപത്രി (04872334599, 9496492385, 9744570055) എന്നിവിടങ്ങളിലും ചികിത്സയും കൗൺസിലിംഗും ലഭ്യമാണ്. കൂടാതെ ചാലക്കുടി ഡി അഡിക്ഷൻ സെന്ററുമായും ബന്ധപെടാവുന്നതാണെന്നും ഡെപ്യുട്ടി എക്‌സൈസ് കമ്മീഷണർ കെ.എസ്. ഷാജി അറിയിച്ചു.