ചാലക്കുടി: ക്ഷീര വികസന വകുപ്പിന്റെ കാറ്റിൽ ഫീഡിംഗ് സബ്‌സിഡി വിതരണം മേലൂർ ക്ഷീരോത്പാദക സഹകരണ സംഘത്തിൽ നടുന്നു. കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് സംഘടിപ്പിച്ച ചടങ്ങിൽ ക്ഷീര വികസന ഡെപ്യൂട്ടി ഡയറക്ടർ റാഫി പോൾ വിതരണം നിർവഹിച്ചു.
സംഘം പ്രസിഡന്റ് വി.ഡി തോമസ്, ബ്ലോക്ക് പഞ്ചായത്തംഗം രമ്യ വിജിത്ത്, പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷ സതി ബാബു, ബ്ലോക്ക് ക്ഷീര വികസന ഓഫീസർ പി.എഫ് സെബിൻ തുടങ്ങിയവർ സംബന്ധിച്ചു. സംഘത്തിൽ പാൽ അളക്കുന്ന മുഴുവൻ കർഷകർക്കും സബ്‌സിഡി ലഭിക്കും. 33.34 ടൺ പുല്ലാണ് സബ്‌സിഡിയായി നൽകുന്നത്.