ചാലക്കുടി: പരിയാരം പഞ്ചാത്തിലെ ഡൊമിസിലറി കൊവിഡ് കെയർ സെന്റർ കുറ്റിക്കാട് സെന്റ് സെബാസ്റ്റ്യൻ ഹൈസ്‌കൂളിൽ ആരംഭിച്ചു. 24 മണിക്കൂറും പ്രവർത്തിക്കുന്ന സെന്ററിൽ ഒരു ഡോക്ടർ, ഒരു നഴ്‌സ്, കെയർ ടേക്കർമാരായ അദ്ധ്യാപകർമാർ, ആർ.ആർ.ടി പ്രവർത്തകർ എന്നിവരുടെ സേവനം ലഭ്യമാകും. കൂടാതെ 24 മണിക്കൂറും ആംബുലൻസ് സർവീസും ലഭ്യമാണ്. പഞ്ചായത്ത് പ്രസിഡന്റ് ശിവദാസൻ, വൈസ് പ്രസിഡന്റ് ഡെസ്റ്റിൻ താക്കോൽക്കാരൻ,​ ജില്ലാ പഞ്ചായത്ത് മെമ്പർ ജെനീഷ് പി. ജോസ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാർ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാർ തുടങ്ങിയവർ സന്നിഹിതരായി.