madamb

തൃശൂർ: കുട്ടിക്കാലത്ത് ആനഭ്രാന്ത് മൂത്ത് പൂരപ്പറമ്പിൽ കറങ്ങിനടക്കുകയായിരുന്നു, മാടമ്പ് മനയ്ക്കലെ കുഞ്ഞൂട്ടൻ. വൈദിക, യജ്ഞ പൈതൃകമുളള ഇല്ലത്തെ ഉണ്ണിയുടെ തോന്ന്യാസം കണ്ട് കിരാലൂരുകാർ മൂക്കത്ത് വിരൽവച്ചു. സംസ്‌കൃതവും വേദവും പഠിക്കുന്നതിനു പകരം, കമ്പം 'മാതംഗലീല'യോടോ?

പത്താം ക്‌ളാസിൽ തോറ്റു. ആനപ്പണിക്കാരനായി. ക്ഷേത്രത്തിൽ ശാന്തിയായി. റേഡിയോ റിപ്പയറിംഗ്, സ്‌പ്രേ പെയിന്റിംഗ്, ട്യൂട്ടോറിയൽ അദ്ധ്യാപകൻ, ഇടതുപക്ഷ സഹയാത്രികൻ...

നൊസ്സുണ്ടോ

എന്ന് ആരും നേരിട്ട് ചോദിച്ചില്ലെങ്കിലും കണ്ടവരെല്ലാം പിറുപിറുത്തു. ഒറ്റക്കൊമ്പനെപ്പോലെ ജീവിതലഹരിയിൽ മത്തുപിടിച്ച് നടക്കുമ്പോൾ അങ്ങനെ ചോദിക്കാൻ ആരും ധൈര്യം കാണിച്ചില്ല.

ജീവിതസായാഹ്നത്തിൽ, നരപിടിച്ച കട്ടിത്താടിയും ഒത്ത ഉയരവും തടിയുമുളള മാടമ്പിനെ സാത്വികനായ സന്യാസിയായും അരാജകവാദിയായ എഴുത്തുകാരനായും ഒരു നാടൻ ആനക്കാരനായും ബുദ്ധിജീവിയായ സിനിമാക്കാരനായും വിശേഷിപ്പിച്ചവരുണ്ട്.

അദ്ദേഹത്തിന്റെ ചിന്തകളും പലപ്പോഴും വിചിത്രങ്ങളായിരുന്നു. 'ഒരു ഹിന്ദു കമ്മ്യൂണിസ്റ്റിന്റെ ശിഥില ചിന്തകൾ' എന്നപേരിൽ ആ ചിന്തകൾ പുസ്തകമാക്കി. പുസ്തകത്തിന്റെ പിന്നാമ്പുറത്ത് കുറിച്ചു:

'കുറേ മുമ്പ് എഴുതിയതാണ്. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സഹയാത്രികനാണ് എന്ന് ഊറ്റം കൊണ്ടിരുന്നപ്പോഴും ശുദ്ധഹിന്ദുവായി മേനിനടിച്ചിരുന്നപ്പോഴും ഹിന്ദുവാണെന്ന് പറയാൻ ഒരു മടിയുമില്ലാത്തതുകൊണ്ട് പ്രസിദ്ധീകരിക്കാൻ ഏൽപ്പിക്കുന്നു.'

വേദങ്ങളെയും ഭാരതീയദർശനങ്ങളെയും കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രങ്ങളെയും ചങ്ങലയിലെ കണ്ണികളായി കണ്ട അദ്ദേഹം ബി.ജെ.പി സ്ഥാനാർത്ഥിയായി മത്സരിച്ചപ്പോൾ ഹിന്ദു കമ്മ്യൂണിസ്റ്റ് എന്ന് വിളിച്ചവരുണ്ട്. ബ്രാഹ്മണ്യത്തിന്റെ നാലുകെട്ടിൽ നിൽക്കുമ്പോഴും പുരോഗമനാത്മകമായ ചിന്തകളുടെ ഉറപ്പ് പുലർത്തുന്നുവെന്നതായിരുന്നു ഈ എഴുത്തുകാരന്റെ ശക്തിയും സൗന്ദര്യവുമെന്ന് കാലം തെളിയിച്ചു. നമ്പൂതിരി സമുദായത്തിലെ 'സ്മാർത്തവിചാര'ത്തെ ആസ്പദമാക്കി 'ഭ്രഷ്ട്' എഴുതിയപ്പോൾ ഏറെ ചർച്ചകൾക്കും വിവാദങ്ങൾക്കും വഴിതുറന്നിരുന്നു, ആ സംവാദങ്ങളുടെ ചൂട് കാലമേറെക്കഴിഞ്ഞിട്ടും ആറിയിരുന്നില്ല.

പിന്നാക്കജീവിതവും പട്ടിണിയും തീക്ഷ്ണസാഹചര്യങ്ങളും എഴുത്തിൽ തുറന്നുകാട്ടിയ കോവിലനായിരുന്നു മാടമ്പിന്റെ ഗുരു. കോവിലന്റെ രചനകൾ അദ്ദേഹത്തെ ഏറെ സ്വാധീനിച്ചു. അത് അധഃസ്ഥിതരോടുളള അനുകമ്പയുടെ പ്രതിഫലനം കൂടിയായിരുന്നു.

സി​നി​മ​യി​ലെ​ ​ഗു​രു​നാ​ഥൻ

ജ​യ​രാ​ജ്(​സം​വി​ധാ​യ​ക​ൻ​ ​)​

മ​ല​യാ​ള​ ​സി​നി​മ​യി​ൽ​ ​എ​ന്റെ​ ​ഗു​രു​നാ​ഥ​ന്റെ​ ​സ്ഥാ​ന​ത്താ​ണ് ​മാ​ട​മ്പ് ​കു​ഞ്ഞു​കു​ട്ട​നെ​ ​പ്ര​തി​ഷ്ഠി​ച്ചി​ട്ടു​ള്ള​ത്.​ ​മൂ​ന്നു​ ​പ​തി​റ്റാ​ണ്ടോ​ളം​ ​നീ​ണ്ട​ ​സി​നി​മാ​ ​ജീ​വി​ത​ത്തി​ൽ​ ​ഏ​റെ​ ​ക​ട​പ്പെ​ട്ടി​ട്ടു​ള്ള​തും​ ​അ​ദ്ദേ​ഹ​ത്തോ​ടാ​ണ്.​ ​കൊ​വി​ഡ് ​ബാ​ധി​ച്ചു​ ​മ​രി​ച്ച​തി​നാ​ൽ​ ​ഒ​ന്നു​കാ​ണാ​നോ​ ​കാ​ലി​ൽ​ ​തൊ​ട്ടു​ ​ന​മ​സ്ക​രി​ക്കാ​നോ​ ​ക​ഴി​യാ​ത്ത​ ​ദുഃ​ഖ​ത്തി​ലാ​ണ്

ദേ​ശാ​ട​നം​ ​സി​നി​മ​ ​ഏ​റ്റ​വും​ ​കൂ​ടു​ത​ൽ​ ​അം​ഗീ​കാ​ര​വും​ ​ജ​ന​പ്രീ​തി​യും​ ​നേ​ടി​യ​തി​ന​പ്പു​റം​ ​ഓ​രോ​ ​പ്രേ​ക്ഷ​ക​നും​ ​അ​ത്ര​മേ​ൽ​ ​ഹൃ​ദ​യ​ ​സ്പ​ർ​ശി​യാ​യ​ത് ​മാ​ട​മ്പി​ന്റെ​ ​ക​ര​സ്പ​ർ​ശം​ ​കൊ​ണ്ടാ​ണ്.​ ​തി​രു​മേ​നി​യു​ടെ​ ​മു​ഴു​വ​ൻ​ ​ക​ഴി​വും​ ​അ​റി​വും​ ​ആ​ ​സി​നി​മ​യി​ലു​ണ്ട്.​ ​പൈ​തൃ​കം​ ​മാ​ട​മ്പി​ന്റെ​ ​സ​ഹാ​യം​ ​ല​ഭി​ച്ച​ ​മ​റ്റൊ​രു​ ​സി​നി​മ​യാ​ണ്.​ ​ക​ലൂ​ർ​ ​ഡെ​ന്നീ​സി​ന്റേ​താ​ണ് ​തി​ര​ക്ക​ഥ​യെ​ങ്കി​ലും​ ​യാ​ഗം,​ ​ന​മ്പൂ​തി​രി​ ​സ​മു​ദാ​യ​ത്തി​ന്റെ​ ​അ​ന്ത​രീ​ക്ഷം,​ ​സം​ഭാ​ഷ​ണം​ ​എ​ല്ലാം​ ​സൃ​ഷ്ടി​ച്ചെ​ടു​ക്കു​ന്ന​തി​ൽ​ ​മാ​ട​മ്പി​ന്റെ​ ​സ​ഹാ​യം​ ​ല​ഭി​ച്ചു.​ ​അ​തി​ൽ​ ​ആ​ത്മീ​യ​വ​ദി​യാ​യ​ ​പി​താ​വും​ ​നി​രീ​ശ്വ​ര​വാ​ദി​യാ​യ​ ​മ​ക​നും​ ​ത​മ്മി​ലു​ള്ള​ ​സം​ഭാ​ഷ​ണ​ത്തി​ൽ​ ​ര​ണ്ടു​ ​ത​ല​മു​റ​ക​ളു​ടെ​ ​വ്യ​ത്യ​സ്ഥ​ ​വീ​ക്ഷ​ണം​ ​കാ​ണാം.​ ​ന​രേ​ന്ദ്ര​പ്ര​സാ​ദി​ന്റെ​ ​ക​ഥാ​പാ​ത്ര​മാ​യ​ ​ചെ​മ്മ​രി​പ്പാ​ടി​നോ​ട് ​മ​ക​ൻ​ ​ക​ഥാ​പാ​ത്ര​മാ​യ​ ​സു​രേ​ഷ് ​ഗോ​പി​ ​പ​റ​യു​ന്നു.​"​ ​എ​ന്റെ​ ​മ​ക​ൻ​ ​എ​ന്നെ​പ്പോ​ലെ​ ​വ​ള​ർ​ന്നാ​ൽ​ ​മ​തി​"​ ​മ​റു​പ​ടി​ ​ഇ​ങ്ങ​നെ​ ​"​ ​എ​ന്റെ​ ​മ​ക​നെ​ക്കു​റി​ച്ച് ​ഞാ​ൻ​ ​അ​ങ്ങ​നെ​ ​വാ​ശി​ ​പി​ടി​ച്ചി​ട്ടി​ല്ല​ല്ലോ​ ​ഉ​ണ്ണീ...​ ​ഇ​ങ്ങ​നെ​ ​എ​ഴു​താ​ൻ​ ​മാ​ട​മ്പി​നേ​ ​ക​ഴി​യൂ.
ഏ​റെ​ ​ശ്ര​ദ്ധേ​യ​മാ​യ​ ​ക​രു​ണം,​ ​ശാ​ന്തം,​ ​അ​ത്ഭു​തം,​ ​മ​ക​ൾ​ക്ക്,​ ​ആ​ന​ന്ദ​ഭൈ​ര​വി,​ ​തു​ട​ങ്ങി​യ​ ​ചി​ത്ര​ങ്ങ​ളി​ലൂ​ടെ​ ​പ​ക​ർ​ന്നു​ ​ത​ന്ന​ ​അ​നു​ഗ്ര​ഹ​ങ്ങ​ൾ​ക്കും​ ​അം​ഗീ​കാ​ര​ങ്ങ​ൾ​ക്കും​ ​മു​ന്നി​ൽ​ ​സാ​ഷ്ടാം​ഗം​ ​പ്ര​ണ​മി​ക്കു​ന്നു.