madambu
ആ​ദ​രം...​ ​അ​ന്ത​രി​ച്ച​ ​എ​ഴു​ത്തു​കാ​ര​നും​ ​ച​ല​ച്ചി​ത്ര​ ​ന​ട​നു​മാ​യ​ ​മാ​ട​മ്പ് ​കു​ഞ്ഞു​കു​ട്ട​ന്റെ​ ​ഭൗതിക ശരീരത്തിന് തൃ​ശൂ​ർ​ ​കി​രാ​ലൂ​ർ​ ​മാ​ട​മ്പ് ​മ​ന​യി​ൽ​ വച്ച് പൊ​ലീ​സ് ​ഗാ​ർ​ഡ് ​ഒ​ഫ് ​ഓ​ണ​ർ​ ​ന​ൽ​കു​ന്നു.

തൃശൂർ: അന്തരിച്ച പ്രശസ്ത സാഹിത്യകാരനും തിരക്കഥാകൃത്തും അഭിനേതാവുമായ മാടമ്പ് കുഞ്ഞുകുട്ടന് സാംസ്‌കാരിക തലസ്ഥാനം വിട നൽകി. കൊവിഡ് ബാധയെ തുടർന്ന് ചികിത്സയിലിരിക്കെയാണ് മാടമ്പ് വിട പറഞ്ഞത്.

സംസ്ഥാന സർക്കാരിന്റെ ഔദ്യോഗിക ബഹുമതികളോടെ വേലൂർ കിരാലൂരിലെ വീട്ടിൽ സംസ്‌കാര ചടങ്ങുകൾ നടന്നു. സംസ്ഥാന സർക്കാരിന് വേണ്ടി ആർ.ഡി.ഒ: എൻ.കെ. കൃപ, മുഖ്യമന്ത്രിക്കു വേണ്ടി തൃശൂർ തഹസിൽദാർ കെ.എസ്. സുധീർ, മന്ത്രി എ.സി. മൊയ്തീനെ പ്രതിനിധീകരിച്ച് കുന്നംകുളം തഹസിൽദാർ ബെന്നി മാത്യു എന്നിവരാണ് ആദരാഞ്ജലി അർപ്പിച്ചത്.

കല സാഹിത്യ സാംസ്‌കാരിക രംഗങ്ങളിലെ നിരവധി പ്രമുഖർ അനുശോചിച്ചു.