വടക്കാഞ്ചേരി: മിണ്ടാപ്രാണികൾക്ക് ഭക്ഷണമൊരുക്കി ജീവകാരുണ്യ പ്രവർത്തകർ. തെരുവിൽ അലയുന്ന നൂറുകണക്കിന് നായ്ക്കൾക്ക് ഭക്ഷണം നൽകിയാണ് മുള്ളൂർക്കര ബയോ നാച്വറൽ ക്ലബ് പ്രവർത്തകർ മാതൃകയാകുന്നത്. അത്യാവശ്യ ഘട്ടങ്ങളിൽ മൃഗങ്ങൾക്ക് ചികിത്സയും ലഭ്യമാക്കുന്നുണ്ട്. പ്രതിദിനം10 കിലോ അരിയും മറ്റും ഉൾപ്പെടുന്ന ഭക്ഷണമാണ് നൽകി വരുന്നത്. വഴിയരികിൽ സ്ഥിരമായി അന്നവുമായി എത്തുന്ന ഇവരെ കാത്തുനിൽക്കുന്ന നായ്ക്കൾ നിരവധി പ്രദേശങ്ങളിൽ ഇപ്പോൾ പതിവു കാഴ്ചയാണ്. കൊവിഡ് നിയന്ത്രണങ്ങളെത്തുടർന്നുള്ള അടച്ചുപൂട്ടൽ അവസാനിക്കും വരെ ഭക്ഷണം നൽകാനാണ് ഇവരുടെ തീരുമാനം.