obituary

ചാവക്കാട്: കടപ്പുറം പഞ്ചായത്ത് തൊട്ടാപ്പ് ഉഹദ് പള്ളിക്ക് കിഴക്ക് വശം താമസിക്കുന്ന പരേതനായ സെയ്താലി മകൻ കുന്നത്ത് അലി(65) നിര്യാതനായി. കടപ്പുറം ഐ.എൻ.ടി.യു.സി ചുമട്ട് തൊഴിലാളിയായിരുന്നു. ഭാര്യ: സെഫിയ (കടപ്പുറം പഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസ് മുൻ അംഗം). മക്കൾ: ആബിദ്, ആഷിക്, റാഫി, ആബിദ. മരുമക്കൾ: നെദീറ, അനു, ഷംസീറ, അൻവർ. കബറടക്കം ഉപ്പാപ്പ പള്ളി കബർസ്ഥാനിൽ നടത്തി.