ചാവക്കാട്: തിരുവത്ര പുത്തൻകടപ്പുറം പടിഞ്ഞാറെ പള്ളിക്ക് സമീപം താമസിക്കുന്ന പേള മൊയ്ദു(68) കൊവിഡ് ബാധിച്ച് മരിച്ചു. ഒരാഴ്ചയായി കൊവിഡ് ബാധിച്ച് തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്നലെ പുലർച്ചെ നാലിനാണ് മരിച്ചത്. കബറടക്കം പടിഞ്ഞാറെ പള്ളി കബർസ്ഥാനിൽ നടത്തി. ഭാര്യ: റംല. മക്കൾ: റിസ്മീന, നിഹാസ്, ഷഹന, ഷഹീൻ, ഷാഹിദ്. മരുമക്കൾ: നൂറുദ്ദീൻ, അസ്മ.