ചേർപ്പ്: കൊവിഡ് മാനദണ്ഡം പാലിക്കണമെന്ന നിർദ്ദേശം വിവിധ വകുപ്പുകൾ വ്യത്യസ്ത രീതിയിൽ നൽകുന്നതായി ചേർപ്പിലെ വ്യാപാരികൾക്ക് പരാതി. പഞ്ചായത്ത് സർക്കുലർ പ്രകാരം തുറന്ന് പ്രവർത്തിച്ച മത്സ്യ വ്യാപാരികളുടെ സ്ഥാപനങ്ങൾ കഴിഞ്ഞ ദിവസം പൊലീസ് പൂട്ടിച്ചു. അധികാരികൾ ഏകോപനമില്ലാതെ എടുക്കുന്ന തീരുമാനങ്ങൾ വരുമാന നഷ്ടം വരുത്തി വയ്ക്കുന്നതായി വ്യാപാരികൾ പറഞ്ഞു. ഈയവസ്ഥ മൂലം വ്യാപാരികളും ദുരിതത്തിലാണെന്ന് കേരള വ്യാപാരി വ്യവസായി ജില്ലാ സെക്രട്ടറി ഭാഗ്യനാഥൻ കണ്ണോളി പറഞ്ഞു.