അബ്ദുൾ ജബ്ബാർ

കൊടുങ്ങല്ലൂർ: കൊവിഡ് ബാധിച്ച് മരിച്ചു. എറിയാട് 12-ാം വാർഡിൽ കൊട്ടിക്കൽ ക്ഷേത്രത്തിനു സമീപം താമസിക്കുന്ന കൊല്ലിയിൽ അബ്ദുൾ ജബ്ബാർ (68) ആണ് കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിൽ ഇന്നലെ വൈകീട്ട് മരിച്ചത്. ഇദ്ദേഹത്തിന് പനിയും ശ്വാസ തടസവും വന്നതിനെ തുടർന്ന് കഴിഞ്ഞ 27 മുതൽ കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്.