മാള: വീടുകളിലെത്തി ക്ഷേമ പെൻഷൻ അടക്കമുള്ളവ വിതരണം ചെയ്യന്ന സഹകരണ ബാങ്ക് ജീവനക്കാരെ വാക്സിൻ മുൻഗണനാ പട്ടികയിൽ ഉൾപ്പെടുത്തണമെന്ന് കേരള സഹകരണ ബാങ്ക് എംപ്ലോയീസ് ഫ്രണ്ട്‌ സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. ഈ ആവശ്യം ഉന്നയിച്ച് മുഖ്യമന്ത്രിക്ക് നിവേദനം നൽകിയതായി സംസ്ഥാന പ്രസിഡന്റ് ജോഷ്വ മാത്യു, ജനറൽ സെക്രട്ടറി അശോകൻ കുറുങ്ങപ്പള്ളി എന്നിവർ വാർത്താക്കുറിപ്പിൽ അറിയിച്ചു. പ്രാഥമിക സഹകരണ പ്രസ്ഥാനങ്ങളിലെ ജീവനക്കാർ കൊവിഡ് വ്യാപന പശ്ചാത്തലത്തിൽ ആശങ്കയോടെയാണ് ജോലി ചെയ്യുന്നതെന്നും നിവേദനത്തിൽ ചൂണ്ടിക്കാണിക്കുന്നുണ്ട്.