വടക്കാഞ്ചേരി: കൊവിഡ്‌ നിർമ്മാർജന പ്രവർത്തനങ്ങളുടെ ഭാഗമായി നഗരസഭയിൽ ജാഗ്രതാ സമിതി യോഗം ചേർന്നു. നിയുക്ത എം.എൽ.എ സേവ്യർ ചിറ്റിലപ്പിള്ളി അദ്ധ്യക്ഷത വഹിച്ചു. കൊവിഡ് വ്യാപനമായ സാഹചര്യത്തിൽ ജനങ്ങൾ കൂടുതൽ ജാഗ്രത പുലർത്തണമെന്ന് അദേഹം പറഞ്ഞു. സർക്കാരിന്റെ ഉത്തരവിനുള്ളിൽ നിന്ന് ജനങ്ങൾക്ക് ബുദ്ധിമുട്ടില്ലാത്ത രീതിയിൽ പ്രവർത്തിക്കാൻ തീരുമാനിച്ചു. ആർ.ആർ.ടി വളണ്ടിയർമാരുടെ പ്രവർത്തനം കൂടുതൽ സജ്ജമാക്കും. കണ്ടെയ്‌ൻമെന്റ് സോണുകളിൽ പുറത്തിറങ്ങി നടക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കാനും യോഗത്തിൽ തീരുമാനമായി. നഗരസഭാ ചെയർമാൻ പി.എൻ. സുരേന്ദ്രൻ, ചെയർപേഴ്‌സൺ ഷീല മോഹൻ, ആരോഗ്യ കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.ആർ. അരവിന്ദാഷൻ, വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം.ആർ. അരവിന്ദാഷൻ, ആരോഗ്യവകുപ്പ്, പൊലീസ്, വ്യാപാരികൾ എന്നിവരും യോഗത്തിൽ പങ്കെടുത്തു.